Advertisment

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഫ്ലിപ്പ്കാർട്ട് ടീസർ പേജിലൂടെ ഫോണിന്റെ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ട്ഫോൺ 6,000 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച ബാറ്ററിയാണ് ഇത്.

Advertisment

publive-image

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസിലെ ബാറ്ററി 23 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 44 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂർ സർഫിംഗ്, 38 മണിക്കൂർ 4 ജി ടോക്ക് ടൈം എന്നിവ വാഗ്ദാനം ചെയ്യും. ഈ ഡിവൈസ് വലിയൊരു ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും ഫ്ലിപ്കാർട്ടിന്റെ ടീസർ പേജിലൂടെ വ്യക്തമാകുന്നു. ഹാൻഡ്‌സെറ്റിന്റെ ഡിസ്‌പ്ലേ വലുപ്പം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് എഐ ട്രിപ്പിൾ ക്യാമറ മൊഡ്യൂളുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നാണ് ടീസർ ഇമേജിൽ നിന്നും വ്യക്തമാകുന്നത്. ഈ ക്യാമറ സെറ്റപ്പിന് താഴെയായി ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ടീസർ പേജിലൂടെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

infinix smart 4
Advertisment