Advertisment

ലക്‌സംബർഗ് രാജ്യം ട്രെയിൻ, ബസ്, ട്രാം യാത്രകളെല്ലാം സൗജന്യമാക്കി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലക്‌സംബർഗ്:  യൂറോപ്പിലെ ഒരു കുഞ്ഞൻ രാജ്യം.ബെൽജിയം,ഫ്രാൻസ്,ജർമ്മനി എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു. വലിയ സമ്പന്നരാഷ്ട്രമായ ഇവിടുത്തെ ജനസംഖ്യ 6,02,000 മാണ്. വർഷാവർഷം മറ്റു രാജ്യങ്ങളിൽനിന്നുള്ള 2 ലക്ഷം ജോലിക്കാരും 12 ലക്ഷം വിനോദസഞ്ചാരികളുമെത്തുന്ന ഇവിടെ 2020 മുതൽ ട്രെയിൻ, ബസ്, ട്രാം എന്നിവയിൽ ഏവർക്കും സഞ്ചാരം സൗജന്യമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

Advertisment

publive-image

വികസിതരാജ്യമായ ലക്‌സംബർഗിൽ സ്വകാര്യവാഹനങ്ങളുടെ എണ്ണം അമിതമായി വർദ്ധിക്കുകയാണ്. തന്മൂലം റോഡുകളിൽ സ്ഥിരമായി ജാം അനുഭവപ്പെടുന്നത് പതിവാണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച് ലക്‌സംബർഗിൽ സ്വകാര്യവാഹനങ്ങൾ വളരെ അധികമാണ്. 60% ത്തിലധികം ആളുകൾ ഓഫിസുകളിൽ പോകുന്നത് സ്വകാര്യവാഹങ്ങളിലാണ്. 19 % ആളുകൾ മാത്രമാണ് പൊതുവായുള്ള സർക്കാർ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്.

publive-image

ലക്‌സംബർഗ് ജോലിക്കാർക്ക് ഉയർന്ന ശമ്പളം നൽകുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരുടെ ഇവിടേക്കുള്ള ഒഴുക്ക് വളരെ അധികമാണ്. ഏഷ്യൻ രാജ്യക്കാർക്കു ഇവർ വിസ നൽകാറില്ല.

publive-image

20 വയസ്സിൽത്താഴെയുള്ള കുട്ടികൾക്ക് ഇപ്പോൾത്തന്നെ സൗജന്യയാത്ര അന്വവദിച്ചിട്ടുണ്ട്. ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും കുറഞ്ഞ ശമ്പളം വാങ്ങുന്ന വർക്കർമാരും ഒക്കെ സ്വന്തം വാഹനങ്ങളിലാണ് ജോലിക്കുപോകുന്നത്.

അന്തരീക്ഷമലിനീകരണം തടയാനും, നിരത്തുകളിലെ തിരക്കൊഴിവാക്കാനുമാണ് സർക്കാർ ഈ സൗജന്യയാത്രാ പദ്ധതി അടുത്ത വര്ഷം മുതൽ നടപ്പാക്കാൻ പോകുന്നത്.

publive-image

Advertisment