Advertisment

സൗദി അറേബ്യയില്‍ വിദേശ ജോലിക്കാരുടെ ഇഖാമ മൂന്നുമാസത്തേക്ക്​ മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം

author-image
admin
New Update

റിയാദ്: സൗദി അറേബ്യയില്‍ വിദേശ ജോലിക്കാരുടെ ഇഖാമ മൂന്നുമാസത്തേക്ക്​ മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം   ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ ശുപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.   മന്ത്രിസഭാ  യോഗത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍  രാജാവ്‌ അധ്യക്ഷത വഹിച്ചു. പുതിയ തിരുമാനത്തിന്‍റെ  ആനുകൂല്യം ഗാര്‍ഹിക ജോലിക്കാര്‍ക്ക് ബാധകമല്ല.

Advertisment

publive-image

ഇഖാമ ഫീസും ലെവിയും ഒരു വർഷത്തേക്ക്​ മൊത്തമായി അടക്കാതെ മൂന്ന് മാസമോ ആറുമാസമോ ആയി ഗഡുക്കളായി അടക്കാം. നിലവില്‍ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് നിലവില്‍ ലെവിയടക്കം പതിനായിരത്തോളം റിയാല്‍  ചിലവ്  വരും അതിന് വലിയൊരു ആശ്വാസമാണ് പുതിയ തിരുമാനം. ഇനി ഒരു വര്‍ഷം നാലു ഗഡുക്കളായി അടച്ച് മൂന്നു മാസം വീതം ഇഖാമ പുതുക്കാവുന്നതാണ്.

പുതിയ തിരുമാനം നിരവധി കമ്പനികള്‍ക്ക് ആശ്വാസകരമാണ് സാമ്പത്തിക പ്രസന്ധിയില്‍ ഒട്ടുമിക്ക കമ്പനികളിലും തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ കഴിയാത്തത് വലിയൊരു പ്രസന്ധിയായിരുന്നു പുതിയ തിരുമാനത്തോടെ ഒരാള്‍ക്ക് ഒരു വര്‍ഷം ഇഖാമ പുതുക്കാന്‍ വേണ്ട ചിലവുകൊണ്ട് നാലുപേരുടെ ഇഖാമ പുതുക്കി പ്രതിസന്ധി തരണം ചെയ്യാന്‍ ഉതുകുന്ന തിരുമാനമാണ് മന്ത്രിസഭ കൈകൊണ്ടിട്ടുള്ളത്.

 

.

 

Advertisment