Advertisment

'എന്റെ പിതാവിന്റെ കൊലയാളികളോട് ആരാണ് പ്രതികാരം വീട്ടുക ?' - ഇറാനെ ഇളക്കിമറിച്ച ആ ചോദ്യം ഖസീം സുലേമാനിയുടെ മകള്‍ ചോദിച്ചത് ഇറാൻ രാഷ്‌ട്രപതിയോട് ! ഉത്തരം ഇങ്ങനെ

New Update

publive-image

Advertisment

ഇറാൻ ഇളകിമറിയുന്നു....!!

" എന്റെ പിതാവിന്റെ കൊലയാളികളോട് ആരാണ് പ്രതികാരം വീട്ടുക ? "

ഖസീം സുലേമാനിയുടെ മകളുടെ ചോദ്യത്തിന് ഇറാൻ രാഷ്‌ട്രപതി ഹസൻ റുഹാനിയുടെ മറുപടി ഇതായിരുന്നു " നമ്മളൊന്നായിച്ചേർന്ന്".

ഇന്നലെ വൈകിട്ട് ഇറാനിലെ ഖസീം സുലേമാനിയുടെ വീട്ടിൽ സാന്ത്വനവുമായി എത്തിയ ഇറാൻ രാഷ്ട്രപതി ഹസൻ റുഹാനിയോട് സുലേമാനിയുടെ മകൾ സൈനബ് സുലെമാനിയാണ് അമേരിക്കയോട് പ്രതികാരം വീട്ടുന്നതിനെപ്പറ്റി വെട്ടിത്തുറന്നു ചോദിച്ചത്. ഈ സംഭാഷണം ഇറാനിലെ സർക്കാർ വക ടി.വി ചാനലുകൾ ലൈവായി കാണിക്കുകയും ചെയ്തു.

publive-image

ഇറാനിൽ ഖസീം സുലേമാനിയുടെ വധത്തിൽ വ്യാപകമായ പ്രതിഷേധമാണലയടിക്കുന്നത്.ജനങ്ങൾ ഒട്ടുമുക്കാലും തെരുവിലാണ്. സുലേമാനിയുടെ വിലാപയാത്രയിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. ഇറാന്റെ വിവിധഭാഗങ്ങളിൽനിന്ന് ജനം ടെഹ്‌റാനിലേക്കൊഴുകി ക്കൊണ്ടിരിക്കുന്നു.

publive-image

സുലേമാനിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന 'അഹവാസ്' നഗരത്തിൽ ജനങ്ങൾ മുഴുവൻ തെരു വീഥികളിൽ നെഞ്ചിലടിച്ചുകൊണ്ടു അമേരിക്കക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുക.

publive-image

"കടുത്ത പ്രതികാരത്തിന് ഞങ്ങൾ തയ്യാറാണ്. അമേരിക്കയ്ക്ക് വർഷങ്ങളോളം ഓർത്തുദുഖിക്കേണ്ടിവരുന്ന നടപടികൾ ഉടനുണ്ടാകും" ഇറാൻ ആദ്ധ്യാത്മിക നേതാവ് ആയത്തുള്ള ഖൊമേനി അമേരിക്കയ്ക്ക് ഇന്നു മുന്നറിയിപ്പ് നൽകി.

 

kanappurangal
Advertisment