Advertisment

എസ്ബിഐ കാര്‍ഡും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന് റൂപേ പ്ലാറ്റ്‌ഫോമില്‍ ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി

New Update

മംഗളൂരു: എസ്ബിഐ കാര്‍ഡും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐആര്‍സിടിസി) ചേര്‍ന്ന് റൂപേ പ്ലാറ്റ്‌ഫോമില്‍ ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി. റൂപേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് മേയ്ക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങളുടെ മുന്നേറ്റത്തിന്റെ ഉദാഹരണമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

Advertisment

publive-image

ഉപഭോക്താക്കള്‍ക്ക് സുരക്ഷിത വിനിമയം ഉറപ്പാക്കുന്നതിന്റെ  ഭാഗമായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ റുപേ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇടപാട് നടത്തേണ്ട POS മെഷീനില്‍ സ്വൈപ്പ് ചെയ്യുന്നതിന് പകരം,പുതിയ കാര്‍ഡ് ചെറുതായി തട്ടിയാല്‍ മതിയാകും.

സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി  പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ചില്ലറ ഇടപാടുകള്‍, ഭക്ഷണശാലകള്‍,  വിനോദ ഉപാധികള്‍ എന്നിവിടങ്ങളില്‍ ഈ കാര്‍ഡ് സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. ഇതിന് പുറമേ ഇടപാട് നിരക്കിലും (Transaction fee ) ഇളവ് ഉണ്ടാകും.

കാര്‍ഡ് ഉടമകള്‍, ഐആര്‍സിടിസി വെബ്‌സൈറ്റ് മുഖേന നടത്തുന്ന ഫസ്റ്റ് എസി,  സെക്കന്‍ഡ് എസി, തേഡ് എസി, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍, എസി ചെയര്‍കാര്‍ ബുക്കിംഗുകള്‍ക്ക് 10 ശതമാനം വരെ വാല്യൂ ബാക്കും ലഭിക്കും.

ഓണ്‍ലൈന്‍ ഇടപാടുകളില്‍,  ഇടപാട് തുകയുടെ ഒരു ശതമാനം വരെ ഇടപാട് സേവനനിരക്കില്‍ കുറവുണ്ടാകും.

ഇതിനു പുറമേ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവും, റെയില്‍വേ സ്‌റ്റേഷനുകളിലെ പ്രീമിയം ലോഞ്ച് സൗകര്യം പ്രതിവര്‍ഷം നാലു തവണ സൗജന്യമായി ഉപയോഗപ്പെടുത്താനും കാര്‍ഡുടമകള്‍ക്ക് സാധിക്കും.

കാര്‍ഡ് ആക്ടിേവറ്റ്  ആക്കുമ്പോള്‍ കാര്‍ഡുടമകള്‍ക്ക് 350 ബോണസ് റിവാര്‍ഡ് പോയിന്റ്കളും ലഭിക്കും. ഇത്തരം പോയിന്റുകള്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് മുഖാന്തരം നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ട്രെയിന്‍  യാത്രയിലെ ഇളവുകള്‍ക്ക് പുറമെ നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലും ഐആര്‍സിടിസി എസ്ബി ഐ കാര്‍ഡ്, നിരവധി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇകൊമേഴ്‌സ് സൈറ്റുകളില്‍ നടത്തുന്ന ഇടപാടുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക കിഴിവ് നേടാവുന്നതാണ്.

എസി ടിക്കറ്റുകള്‍ക്ക് ഈ കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം വരെ കാഷ് ബാക്ക് ലഭിക്കും. കാര്‍ഡ് സജീവമാക്കുമ്പോള്‍ 350 റിവാര്‍ഡ് പോയിൻറും തുടര്‍ന്ന് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഇളവു കിട്ടും. ഐആര്‍സിടിസി സൈറ്റില്‍ കയറി റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്ത് സൗജന്യ ടിക്കറ്റുകള്‍ നേടാം.

ഇന്ധനം അടിക്കുമ്പോള്‍ സര്‍ച്ചാര്‍ജില്‍ ഒരു ശതമാനം ഇളവു കിട്ടും. ബിഗ് ബാസ്‌കറ്റ്, ഒഎക്‌സ്എക്‌സ്‌വൈ, ഫുഡ്ട്രാവല്‍, അജിയോ തുടങ്ങിയ നിരവധി ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ ഡിസ്‌കൗണ്ടും ലഭ്യമാണ്. മെഡ്‌ലൈഫില്‍നിന്നുള്ള മരുന്നുകള്‍ക്ക് 20 ശതമാനവും ഫിറ്റേണിറ്റിയില്‍ 25 ശതമാനവും ഡിസ്‌കൗണ്ട് റൂപേ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്.

''സ്ഥിരം യാത്ര ചെയ്യുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ട്രെയിന്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കാഷ് രഹിത സംവിധാനം എന്ന ആശയമാണ് ഐആര്‍സിടിസി എസ്ബിഐ കാര്‍ഡിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്  .

 

sbi
Advertisment