Advertisment

അയര്‍ലണ്ടില്‍ കോറോണ ബാധിച്ച് മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവും മക്കളും ഐസോലേഷനില്‍

author-image
രാജു ജോര്‍ജ്
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോറോണ ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ബീനാ ജോര്‍ജ്ജിന്റെ ഭര്‍ത്താവും മക്കളും ഐസോലേഷനില്‍ . കോട്ടയം കുറുപ്പന്തറ സ്വദേശി ജോര്‍ജ്ജ് പോളാണ് മരണപ്പെട്ട നഴ്‌സിന്റെ ഭര്‍ത്താവ് . ഇദ്ദേഹവും മക്കളും ഐസോലേഷനില്‍ ആണെന്നാണ് വിവരം .

publive-image

ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് നഴ്‌സായ ബീനയ്ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതും തുടര്‍ന്ന് മരണപ്പെട്ടതും . അയര്‍ലന്‍ഡിലെ ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു

covid 19 corona death
Advertisment