Advertisment

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് അയര്‍ലാന്‍ഡില്‍ കൊറോണ ബാധിച്ച് മരണത്തിനു കീഴടങ്ങി

New Update

publive-image

Advertisment

അയര്‍ലാന്‍ഡ് :  കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരണത്തിനു കീഴടങ്ങി . ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരിച്ചത് . 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

അര്‍ബുദ ബാധയെതുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന്  കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു.

കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സമയം പിന്നീടേ തീരുമാനിക്കുകയുള്ളു.

ജോര്‍ജ് പോളിന്റെ ഭാര്യയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്  .

irland
Advertisment