Advertisment

കൊറോണ വൈറസ്: ഇറ്റലിയില്‍ നാലുമരണം, വത്തിക്കാനിലും നിയന്ത്രണം

New Update

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയില്‍ നാലു മരണം. ഇറ്റലിയില്‍ ഇരുന്നൂറോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരണം.

Advertisment

publive-image

12 നഗരങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രശസ്തമായ 'വെനീസ് കാര്‍ണിവല്‍' മാറ്റിവച്ചു. ഈ ദിവസങ്ങളില്‍ നടക്കാനിരുന്ന 'അര്‍മാനി' ഫാഷന്‍ ഷോയും റദ്ദാക്കി. രോഗം പടരാതിരിക്കാന്‍ ഇറ്റാലിയന്‍ അതിര്‍ത്തി കടന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഓസ്ട്രിയ റദ്ദാക്കി. ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശനത്തിന് എത്തുന്ന വത്തിക്കാന്‍ സിറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി.

കൊറോണ വൈറസ് ബാധ യൂറോപ്പിലും പടരുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. വൈറസ് ബാധമൂലം ഇതിനോടകം നാലുപേര്‍ മരിച്ച ഇറ്റലിയാണ് ഏറ്റവുമധികം ഭീഷണി നേരിടുന്ന യൂറോപ്യന്‍ രാജ്യം. ബ്രിട്ടനില്‍ പത്തിലേറെ പേര്‍ക്കു കൊറോണ ബാധ സ്ഥീരികരിച്ചെങ്കിലും മരണം ഉണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെ രോഗം മാറിയതിനെത്തുടര്‍ന്ന് വിട്ടയച്ചു.

ഇതിനിടെ രോഗബാധയുടെ പേരില്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പല്‍ 'ഡയമണ്ട് പ്രിന്‍സസി'ല്‍ കുടുങ്ങിയ ബ്രിട്ടിഷുകാരെ പ്രത്യേക വിമാനത്തില്‍ ബ്രിട്ടനിലെത്തിച്ചു. ഇവരില്‍ രണ്ടുപേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍നിന്നു രക്ഷിച്ച് നാട്ടിലെത്തിച്ച നൂറിലേറെപ്പേരെ അതീവ സുരക്ഷാ മുന്‍കരുതലുകളോടെ പാര്‍പ്പിച്ചിരിക്കുകയാണ്.

death italy corona virus
Advertisment