Advertisment

FAKE : ഇറ്റലിയിൽ 200 ഓളം ഡോക്ടർമാരും നഴ്‌സുമാരും മരിച്ചുകിടക്കുന്നുവെന്ന നിലയില്‍ പ്രചരിക്കുന്ന പോസ്റ്റ്‌ വ്യാജം

New Update

publive-image

ഇറ്റലിയിൽ 200 ൽ കൂടുതൽ ഡോക്ടർമാരും നഴ്‌സുമാരും മരിച്ചുകിടക്കുന്നു എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി  പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. എന്നാല്‍ ഈ ചിത്രവും വാർത്തയും തീർത്തും വ്യാജമാണ്.

വാസ്തവത്തിൽ ഈ ചിത്രം 2006 ഡിസംബർ 5 നാണ് അപ്‌ലോഡ് ചെയ്യപ്പെട്ടത്. അമേരിക്കയിൽ നിർമ്മിച്ച Grey's Anatomy എന്ന മെഡിക്കൽ ഡ്രാമ സീരീസിൽ നിന്നുള്ളതാണ് ഈ സീൻ. ഹോളിവുഡ്. കോം 2015 ൽ ഇതേപ്പറ്റി വിസ്തൃതമായി വിവരിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കൊറോണ കാലഘട്ടത്തില്‍ വ്യാപകമായി അനാവശ്യമായ ഭീതി പരത്താന്‍ ചിലര്‍ ഇത് വ്യാജമായി ഉപയോഗിക്കുകയായിരുന്നു.

kanappurangal
Advertisment