Advertisment

ജാമിയ നടപടി: ഡല്‍ഹി പോലീസിനെതിരേ അമിത് ഷാ

New Update

ന്യൂഡല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കിയ പല നിയമങ്ങള്‍ക്കെതിരെയും രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത് അമിത് ഷായുടെ കീഴിലുള്ള പോലീസാണ്.

Advertisment

publive-image

ഡല്‍ഹിയില്‍ വിവിധ പ്രതിഷേധങ്ങളെ പോലീസ് നേരിട്ട രീതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഈ ഘട്ടങ്ങളിലെല്ലാം പോലീസിനെ തിരുത്തുന്നതിനു പകരം സമരക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ അമിത് ഷാ നടത്തിയിരുന്നു. എന്നാല്‍, അവസാനം ഡല്‍ഹി പോലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് അതിക്രമം നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പോലീസ് നടപടിയെച്ചൊല്ലി തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്ന പോലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മുഖം മറച്ചുകൊണ്ട് ലൈബ്രറിയിലേക്ക് കയറിയ പോലീസ് വിദ്യാര്‍ഥികളെ ലാത്തിക്കൊണ്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളെ പോലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ജാമിയയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ച് വിടുകയായിരുന്നെന്നായിരുന്നു അധികൃതര്‍ ഇതുവരെ നല്‍കികൊണ്ടിരുന്ന വിശദീകരണം. എന്നാല്‍ ലൈബ്രറിയില്‍ വായിച്ച് കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ പോലും പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദമാണ് പൊളിഞ്ഞത്. വായനയില്‍ മുഴുകിയിരിക്കുന്ന വിദ്യാര്‍ഥികളെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ച പോലീസ് ലൈബ്രറിയിലെ ഉപകരണങ്ങള്‍ നശിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ ബസ് കത്തിച്ചെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ തന്നെ പോലീസ് യൂണിഫോം ധരിച്ചയാള്‍ ബസിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. പോലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന് പ്രതിഷേധക്കാരും അതല്ലെന്ന് പോലീസും വാദിക്കുന്നതിനിടെയാണ് ജാമിയ വീഡിയോ പോലീസിനെതിരെ തെളിവായിരിക്കുന്നത്.

publive-image

പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായപ്പോള്‍ പോലും പ്രതികരിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവില്‍ പോലീസിന് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. എത്ര പ്രകോപനം ഉണ്ടായിരുന്നാലും സംയമനം പാലിക്കണമെന്നാണ് പോലീസ് മന്ത്രിയുടെ ഉപദേശം. എത്ര ദേഷ്യവും പ്രകോപനവും ഉണ്ടായാലും ഡല്‍ഹി പോലീസ് സംയമനം പാലിക്കണമെന്നും പക്ഷേ ജനങ്ങളുടെ സുരക്ഷയ്ക്കായി അക്രമികളെ ശക്തമായി തന്നെ നേരിടണമെന്നും അമിത് ഷാ പറയുന്നു.

ഡല്‍ഹി പോലീസ് സേനയുടെ 73-ാം വാര്‍ഷിക ദിനത്തിലാണ് അമിത് ഷാ പോലീസുകാരോട് സംയമനം പാലിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയത്. എന്നാല്‍ ജാമിയയിലെ 'പോലീസ് അതിക്രമത്തിന്റെ' വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണിതെന്നതാണ് പ്രത്യേകത. പോലീസ് സേനയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച അദ്ദേഹം ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതാര്‍ഹമാണെന്നാണ് പറഞ്ഞത്.

police attack amit shah jamia mallia
Advertisment