Advertisment

പാലാ ജനമൈത്രി പോലീസിൻ്റെ കൈത്താങ്ങിൽ അതുല്യ മോൾക്ക് ഒരുവീട്

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: കേരളാ പോലീസിൻ്റെ അഭിമാന പ്രോജക്ടായ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഭവന സന്ദർശനം ബീറ്റ് ഓഫീസർമാരായ എഎസ്ഐ ബിനോയി, സിപിഒ പ്രഭു എന്നിവർ നടത്തിവരവേ ഇടമറ്റം ഭാഗത്ത് കുളത്തുങ്കൽ സജിയുടെ വീട് സന്ദർശിച്ചപ്പോൾ വിട്ടിലെ നിസ്സഹായാവസ്ഥ മനസ്സിലാക്കി സജിയുടെ ഇളയ മകൾ അതുല്യാ പഠിക്കുന്ന ഇടമറ്റം സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ബെന്നി സാറിൽ നിന്നും ഇവർക്ക് ഒരു വീട് സ്വന്തമായി ഇല്ലായെന്നറിയുകയും ഈ വിവരം പാലാ ഡിവൈഎസ്പിയായിരുന്ന സുഭാഷിനെ അറിയിച്ചു.

തുടർന്ന് സുഭാഷിന്‍റെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടേയും നേതൃത്വത്തിൽ ബീറ്റ് ഓഫീസർമാരും ജനസമിതിയംഗങ്ങളും ഇവർ താമസിച്ചു കൊണ്ടിരുന്ന തറവാട് വീട് സന്ദർശിച്ച്‌ ശോചനീയാവസ്ഥ മനസ്സിലാക്കി. സജി കുലിവേലയ്ക്ക് പോകുന്നു. മൂത്ത മകൾ ഡിഗ്രി കഴിഞ്ഞ് നില്ക്കുന്നു. രണ്ടാമത്തെ മകൻ ചെറിയ പ്രായത്തിൽ തന്നെ അസുഖബാധിതനായി തളർന്ന് കിടപ്പിലാണ്.

ഭാര്യ ബിന്ദു മകനെ ശുശ്രൂഷിച്ച് വീട്ടിൽ തന്നെ നില്ക്കുന്നതുമായ അവസ്ഥയിലുള്ള ഒരു കുടുംബമാണെന്നുള്ളത് നേരിട്ട് മനസ്സിലാക്കി ജനമൈത്രി പോലീസ് വീട് നിർമ്മിച്ചു നല്കുവാൻ തീരുമാനിക്കുകയും ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ കൺവീനർ ആയി ജനസമിതിയംഗം ഷിബു തെക്കേമറ്റത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.

വീടിന് വേണ്ട പ്രാരംഭ നടപടികൾ കോവിഡ് മൂലം ആരംഭിക്കുവാൻ സാധിക്കാതെ വരുകയും കോവിഡ് ഇളവുകൾ വന്നപ്പോഴെ ഡിവൈഎസ്പി സാജു വർഗീസിൻ്റെ നേത്യത്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബ്രില്ല്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് ആണ് വീടിന് വേണ്ട സഹായങ്ങൾ ചെയ്തു തന്നത്.

ജനമൈത്രി സബ് ഡിവിഷനൽ കോർഡിനേറ്ററും എഞ്ചിനീയറുമായ എഎസ്ഐ സുരേഷ് കുമാറിൻ്റെ പ്ളാനിലാണ് വീട് നിർമ്മിച്ചത്. എസ്എച്ച്ഓ അനൂപ് ജോസ്, എസ്ഐ അഭിലാഷ്, സിആർഓ ഷാജിമോൻ, ബീറ്റ് ഓഫീസർ സുദേവ് എന്നിവരുടെ നേതൃത്വത്തിൽ തൊണ്ണൂറ് ദിവസം കൊണ്ട് ആണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

ഈ വീടിൻ്റെ താക്കോൽദാനവും സീനിയർ സിറ്റിസണിൻ്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബെല്ലോ ഫെയ്ത് അലാറമിൻ്റെ വിതരണോദ്ഘാടനവും നാളെ (15 വെള്ളിയാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് നിർവ്വഹിക്കുന്നു.

ജില്ലാ പോലിസ് മേധാവി ജി ജയ്ദേവ് ഐപിഎസ് അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ നസ്സിം, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ള, പാലാ ഡിവൈഎസ്പി സാജു വർഗീസ്, കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് ജോർജ് സി കാപ്പൻ, ചേർത്തല ഡിവൈഎസ്പി കെ സുഭാഷ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, ഇടമറ്റം ഹൈസ്കൂൾ ഹെഡ്മിസ്സസ്സ് എബിൻ കുറുമുണ്ണിൽ, എസ്എച്ച്ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിർമ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം, സിആർഓ എ റ്റി ഷാജിമോൻ എന്നിവർ പ്രസംഗിക്കും.

pala news
Advertisment