Advertisment

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ മോട്ടോര്‍സൈക്കിള്‍സ്

New Update

  വരും മാസങ്ങളില്‍ നേപ്പാളിലേക്ക് വില്‍പ്പന എത്തിക്കാക്കാനൊരുങ്ങി ജാവ മോട്ടോര്‍സൈക്കിള്‍സ്. ഇതിന്റെ ഭാഗമായി നേപ്പാളിലെ പുതിയ ഡീലര്‍ഷിപ്പുകള്‍ക്കായി കമ്പനി അപേക്ഷ ക്ഷണിച്ചു. പ്രാരംഭ ഘട്ടത്തില്‍, ജാവ ക്ലാസിക്, ജാവ 42 മോഡലുകള്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തിക്കുക.

Advertisment

publive-image

നെബുല ബ്ലൂ, കോമറ്റ് റെഡ്, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ലുമോസ് ലൈം, ഹാലിയുടെ ടീല്‍, ഗാലക്റ്റിക് മാറ്റ് എന്നീ കളര്‍ ഓപ്ഷനുകളിലാകും എന്‍ട്രി ലെവല്‍ ജാവ 42 എത്തുക. മറുവശത്ത്, ജാവ ക്ലാസിക്കിന് ലഭിക്കുന്നത് മൂന്ന് കളര്‍ ഓപ്ഷനുകളാകും ലഭിക്കുക.

ബ്ലാക്ക്, ഗ്രേ, മെറൂണ്‍ എന്നിങ്ങനെയും ക്ലാസിക്കിന്റെ കളര്‍ ഓപ്ഷനുകള്‍. അതേസമയം ജാവ പെറാക്കിന്റെ നേപ്പാള്‍ അരങ്ങേറ്റത്തെക്കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. പെറാക്കിന്റെ ഡെലിവറികള്‍ ഇന്ത്യയില്‍ കമ്പനി ആരംഭിച്ചു.

2020 മെയ് മാസത്തില്‍ ജാവ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. സ്‌റ്റൈലിംഗും കളര്‍ ഓപ്ഷനുകളും സമാനമായി തുടരുമ്പോള്‍ പ്രാദേശിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് യൂറോ-സ്‌പെക്ക് മോഡലുകള്‍ക്ക് ചില ചെറിയ മാറ്റങ്ങള്‍ വരുത്തും.

jawa jawa motor
Advertisment