Advertisment

യുകെയിലെ യുവ വ്യവസായി കോവിഡുമായി നടത്തിയത് 5 മാസത്തെ പോരാട്ടം. ലണ്ടനില്‍ വിടവാങ്ങിയ 45 കാരനായ മലയാളി യുവാവ് യുകെയിലുടനീളം 6 കാമ്പസുകളുള്ള പ്രമുഖ സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായ യുകെസിബിസിയുടെ സ്ഥാപകന്‍. ജിയോമൻ ജോസഫിന്‍റെ വിയോഗത്തില്‍ വേദനയോടെ യുകെ മലയാളി സമൂഹം

New Update

publive-image

Advertisment

ലണ്ടന്‍ : ജിയോമോൻ ജോസഫ് (45,)കാഞ്ഞിരപ്പള്ളി കോട്ടയം) ഇന്നലെ (29/08/20) രാത്രി 8.30 ഓടെ കോവിഡുമായി 5 മാസത്തെ നീണ്ട പോരാട്ടത്തിന് ശേഷം യുകെയിൽ കംബ്രിഡ്ജ് പോപ്പ് വൊർത്ത്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു.കോവിഡ് ലക്ഷണങ്ങളുമായി ഏപ്രിൽ മാസം ആദ്യം ലണ്ടനിലെ റോംഫോർഡിലെ ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ വെന്റിലേറ്ററലേക്ക് മാറ്റുകയുണ്ടായി . ശ്വാസോച്ഛ്വാസം , ഹൃദയത്തിന്റെ പ്രവർത്തനം സഹായിക്കുന്നതിന് ഉയർന്ന കഴിവുള്ള ECMO യന്ത്രം ആവശ്യമുള്ളതിനാൽ അദ്ദേഹത്തെ കേംബ്രിഡ്ജിലെ റോയൽ പാപ്‌വർത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയി .

എന്നിരുന്നാലും, കോവിഡുമായുള്ള അദ്ദേഹത്തിന്റെ അഞ്ചുമാസത്തെ പോരാട്ടം ദുഃഖകരമായി ഇന്നലെ രാത്രിയിൽ അവസാനിക്കുകയായിരുന്നു .

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി പന്തിരുവേലി കുടുബത്തിൽ ജനിച്ച ജിയോമൻ ജോസഫ് (45) ലണ്ടനിലെ നിരവധി കാമ്പസുകളുള്ള യുകെ കോളേജ് ഓഫ് ബിസിനസ് ആൻഡ് കമ്പ്യൂട്ടിംഗ് (യുകെസിബിസി) എന്ന വിദ്യാഭ്യാസ സ്ഥാപനം വിജയകരമായിനടത്തി വരുകയായിരുന്നു .

രണ്ടു വർഷം മുമ്പ് ദുബായിൽ പുതിയ കാമ്പസ് സ്ഥാപിച്ചുകൊണ്ട് യുഎഇയിലേക്കും അദ്ദേഹം ബിസിനസ്സ് വിപുലീകരിച്ചു.

ലണ്ടനിലെ ഗാന്റ്സ്ഹില്ലിലെ യുകെ കോളേജ് ഓഫ് ബിസിനസ് ആന്റ് കമ്പ്യൂട്ടിംഗ് ( UKCBC ) ഏറ്റെടുത്ത ശേഷം 2007 മുതൽ ജിയോമോൻ യുകെയിൽ വിവധ സ്ഥലങ്ങളിൽ സെന്ററുകൾ വിപിലീകരിച്ചു .

ഗാന്റ്സ് ഹില്ലിലെ വെന്റ്വർത്ത് ഹൗസ് കാമ്പസിൽ മാനേജ്മെന്റ്, ഐടി കോഴ്സുകൾ, എസിസിഎ തുടങ്ങിയ അക്കാദമിക് കോഴ്സുകൾ വിജയകരമായി നടത്തി വരുകയായിരുന്നു .

സ്വകാര്യ കോളേജുകളുടെ പ്രവർത്തനം യുകെ സർക്കാർ നിരുത്സാഹിപ്പിച്ചിരുന്ന കാലത്തു (2010) അദ്ദേഹം വളരെ സാഹസികമായി പിടിച്ചു നിന്നതാണ് അദ്ദേഹത്തിന് പിന്നീട് നേട്ടമായത് .

പിന്നീട് ഒരൊറ്റ കാമ്പസ് ഓർഗനൈസേഷനിൽ നിന്ന് ലണ്ടനിലുടനീളം ആറ് കാമ്പസുകളുള്ള ഒരു പ്രമുഖ സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പ് ആയി UKCBC വളർന്നു.ഓക്സ്ഫോർഡ് സർക്കസ്, ഹോൾബോൺ, ലിവർപൂൾ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ക്യാപസുകൾ വിജകരമായി കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു .

ജിയോമോൻ യുകെയിൽ അപ്‌മിൻസ്റ്റർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്നു . മുണ്ടക്കയം ,തേനംമാക്കൽ കുടുബാംഗം സ്മിതയെ വിവാഹം കഴിച്ച അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. സംസ്കാരം നാട്ടില്‍ നടത്താനാണ് ആലോചന .

Advertisment