Advertisment

'കാളിയനൊ'പ്പം കൂടുന്നോ... ബിഗ് ബജറ്റ് പൃഥ്വി ചിത്രത്തില്‍ അവസരം

New Update

നവാഗതനായ എസ് മഹേഷ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'കാളിയനി'ല്‍ അഭിനയിക്കാന്‍ അവസരം.

Advertisment

publive-image

17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയ ശേഷിയും വേറിട്ട രൂപഭാവവുമുള്ള ഏ്്‌ഴു മുതല്‍ 70 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അവസരം. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

അപേക്ഷകര്‍ www.kaaliyan.com വെബ്സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 15-നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷിക്കണം. ഒരു മിനുട്ടില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും അയയ്ക്കാം. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാണ് കാസ്റ്റിംഗ് കോള്‍ സന്ദേശം.

മാജിക് മൂണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന 'കാളിയന്റെ' ഛായാഗ്രഹണം സുജിത് വാസുദേവ് ആണ്. ബി.ടി അനില്‍ കുമാര്‍ ആണ് തിരക്കഥ. 'കമ്മാര സംഭവം' എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലന്‍ ആണ് ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ലൂസിഫറിന് വേണ്ടി വസ്ത്രാലങ്കാരം നിര്‍വഹിച്ച സുജിത്താണ് കാളിയന്റെയും കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് സാദ്ധ്യത. നേരത്തെ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പൃഥ്വി പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയില്‍ നടന്നുവരികയാണ്.

malayalam movie Prithvi Raj casting call kaaliyan
Advertisment