Advertisment

കടപ്പാട്ടൂർ മഹാദേവ വിഗ്രഹ ദർശനത്തിന് കാരണഭൂതനായ മഠത്തിൽ പാച്ചുനായർ അന്തരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മഹാദേവ വിഗ്രഹ ദർശനത്തിന് കാരണഭൂതനായ കടപ്പാട്ടൂർ മഠത്തിൽ പാച്ചുനായർ (87) അന്തരിച്ചു.

വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂത്തമകൻ രാജുവിന്റെ ഏറ്റുമാനൂരിലെ വീട്ടിൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 നായിരുന്നു മരണം. മൃതദേഹം കിടങ്ങൂർ സ്വകാര്യ ആശുപതി മോർച്ചറിയിൽ. ഞായറാഴ്ച രാവിലെ 11 മുതൽ ഭൗതികദേഹം കടപ്പാട്ടൂരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

ഭാര്യ ചെല്ലമ്മ കടപ്പാട്ടൂർ തിരുവത്തിക്കൽ കുടുംബാംഗം. മക്കൾ: രാജു ( സന്നിധാനം പൂജ സെന്റർ ഏറ്റുമാനൂർ), ഉണ്ണി ( പുലിയന്നൂർ), സുരേഷ് കുമാർ, അജിത്കുമാർ, പരേതരായ അനിൽകുമാർ, സുധീർ കുമാർ.

മരുമക്കൾ: വിജയമ്മ (ഏറ്റുമാനൂർ), ഗിരിജ (പുലിയന്നൂർ), ഉഷ (ഉഴവൂർ), ശോഭന (കുറവിലങ്ങാട്).

Advertisment