Advertisment

രണ്ട് വര്‍ഷം മുമ്പ് വിസ്മയ എഴുതിയ ആ കാത്ത് ഇന്ന് കാളിദാസ് ജയറാമിന്റെ അടുത്തെത്തി; വേദനയോടെ താരം; ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിനും, എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍ക്കും മാപ്പെന്ന് താരം

author-image
admin
New Update

publive-image

Advertisment

വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിസ്മയയുടെ മരണശേഷമാണ് കത്ത് തന്റെയടുത്തെത്തുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്...

പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്. നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!

https://www.facebook.com/KalidasActor/posts/346006433552915

വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു.

വിസ്മയയുടെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. കോളജിൽ പ്രണയദിനത്തിൽ നടത്തിയ പ്രണയലേഖന മത്സരത്തിൽ പങ്കെടുത്തതും, കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറയുന്നത്.

https://www.facebook.com/permalink.php?story_fbid=1597208223963749&id=100010237606628

അരുണിമ ഫേസ്ബുക്കില്‍ കുറിച്ചത്...

രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേ കോളജിൽ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്.....,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്...എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും ഷെയർ ചെയുന്നു.... പോസ്റ്റ് വൈറൽ ആവുന്നു....., കാളി ഇത് കാണുന്നു.... എന്നെ കോൾ ചെയുന്നു....., ഞങ്ങൾ സെൽഫി എടുക്കുന്നു.... അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലവ് ലൈറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോൾ.... അവൾ കുറെ ചിരിച്ചു

ഇന്നിപ്പോൾ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുന്നു...അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ.... അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി. കഴിഞ്ഞ 6 വർഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.’

Advertisment