Advertisment

കല്യാണ്‍ ജൂവലേഴ്‌സ് ഇനി നാസിക്കിലും; 147-ാമത് ഷോറൂമിന്റെ ഉദ്ഘാടനം പൂജ സാവന്ത് നിര്‍വഹിച്ചു; ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം ഇളവും സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവും

author-image
admin
New Update

publive-image

Advertisment
കല്യാണ്‍ ജൂവലേഴ്സിന്‍റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായ പൂജ സാവന്ത് ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്സിന്‍റെ 147-ാമത് ഷോറൂമാണ് നാസിക്കിലേത്.

നാസിക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ കമ്പനികളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡറായ പൂജ സാവന്ത് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരണ്‍പുര്‍ റോഡിലാണ് ഷോറൂം. കല്യാണ്‍ ജൂവലേഴ്സിന്‍റെ മഹാരാഷ്ട്രയിലെ ഒന്‍പതാമത്തേയും നാസിക്കിലെ ആദ്യത്തേയും ഷോറൂമാണിത്.

കല്യാണ്‍ ജൂവലേഴ്സുമായി വര്‍ഷങ്ങളുടെ ബന്ധമാണുള്ളതെന്നും നൂതനവും ജനപ്രീതിയാര്‍ജ്ജിച്ചതുമായ കല്യാണ്‍ ബ്രാന്‍ഡുമായുള്ള ബന്ധം ഏറെ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും ഷോറൂമിന്‍റെ ഉദ്ഘാടനത്തിനുശേഷം ഉപയോക്താക്കളുമായി നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ പൂജ സാവന്ത് പറഞ്ഞു.

ബ്രാന്‍ഡിന്‍റെ തികച്ചും പ്രാദേശികമായ ആഭരണ രൂപകല്‍പ്പനകള്‍, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ പാരമ്പര്യത്തികവില്‍ നിര്‍മ്മിച്ച സങ്കല്‍പ് ആഭരണശേഖരത്തിന്‍റെയും വിവാഹ ആഭരണശേഖരമായ മുഹൂര്‍ത്തിന്‍റെയും വലിയൊരു ആരാധികയാണ് താന്‍.

മുന്‍കാലങ്ങളിലേതുപോലെ മഹാരാഷ്ട്രയിലെമ്പാടുനിന്നുമുള്ള ഉപയോക്താക്കളില്‍നിന്നും ബ്രാന്‍ഡിന് തുടര്‍ന്നും മികച്ച പ്രതികരണം ലഭിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് പൂജ സാവന്ത് ചൂണ്ടിക്കാട്ടി.

നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ പ്രധാന വിപണികളിലെല്ലാം മികച്ച സാന്നിദ്ധ്യം ഉറപ്പാക്കാന്‍ സാധിച്ചു. മഹാരാഷ്ട്രയിലെ ഒന്‍പതാമത് ഷോറൂം തുറക്കുന്നത് ഈ വിപണിയോടുളള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതാണ്.

ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്‍റെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂര്‍ണമായ അന്തരീക്ഷവും മികച്ച വ്യക്തിഗത ഷോപ്പിംഗ് സാഹചര്യവുമാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കല്യാണ്‍ ജൂവലേഴ്സിന്‍റെ വീ കെയര്‍ കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന സുരക്ഷയും മുന്‍കരുതല്‍ നടപടികളുമാണ് എല്ലാ ഷോറൂമുകളിലും ലഭ്യമാക്കിയിരിക്കുന്നത്.

ഷോറൂമില്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് നിര്‍ബന്ധമായും കൈകള്‍ വൃത്തിയാക്കുന്നതിന് സാനിറ്റൈസറുകള്‍ ഉപയോഗിക്കുക, മാസ്കുകളും കൈയുറകളും എല്ലാ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നല്കുക, ഷോറൂമിലേയ്ക്ക് കയറുന്നതിനു മുമ്പായി സ്കാനറുകള്‍ ഉപയോഗിച്ച് താപനില പരിശോധിക്കുക, ദിവസത്തില്‍ പലപ്രാവശ്യം ഷോറൂമിലാകെ ശുചീകരണവും സാനിറ്റൈസേഷനും നടത്തുക എന്നിവയാണ് ആരോഗ്യസുരക്ഷയ്ക്കായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍.

കൗണ്ടര്‍ ടോപ്, ഷോറൂമിലെ വാതിലുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ അണുനശീകരണം നടത്തും. കൂടാതെ കമ്പനി ഒരു പടികൂടി കടന്ന് കോവിഡ് 19 സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി എല്ലാ ഷോറൂമുകളിലും സേഫ്റ്റി മെഷര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ഉറപ്പുനല്‍ക്കുന്നതിനായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം ഇളവും സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവും കല്യാണ്‍ ജൂവലേഴ്സ് നല്കും.

പണിക്കൂലി ഗ്രാമിന് 199 രൂപ മുതല്‍ ആരംഭിക്കും. അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വരെ ഇളവും നല്‍കും. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

ഇന്ത്യയിലെങ്ങുനിന്നുമായി തെരഞ്ഞെടുത്ത നവവധുക്കള്‍ക്കായുള്ള ആഭരണങ്ങളായ മുഹൂര്‍ത്ത്, കല്യാണ്‍ ജൂവലേഴ്സിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റീക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഓരോ ദിവസവും അണിയാനുള്ളതും വധുക്കള്‍ക്ക് അണിയാനുള്ളതും ഉത്സവാവസരങ്ങള്‍ക്കുള്ളതുമായ ആഭരണങ്ങള്‍ക്കായി ഒരു ലക്ഷത്തില്‍ അധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.

Advertisment