Advertisment

വെളുത്ത മഞ്ഞുകട്ടകൾക്ക് പകരം കറുത്ത മഞ്ഞുവീഴ്ചയിൽ കാരാഗ്രഹമായൊരു നാട് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ആകാശത്തുനിന്ന് മുല്ലമൊട്ടുകൾപോലെയും പഞ്ഞിക്കഷണങ്ങൾ പോലെയും ഭൂമിയിലേക്ക് പറന്നുവീഴുന്ന വെളുത്ത മഞ്ഞിൻകണികകൾ യൂറോപ്യൻ നാടുകളിലെയും ഭാരതത്തിലെ കാശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെയും ശൈത്യകാല കാഴ്ചയാണ്.

നമ്മുടെ നാട്ടിലും വല്ലപ്പോഴും വെളുത്ത മഞ്ഞുകട്ടകൾ (ആലിപ്പഴം ) മഴയ്‌ക്കൊപ്പം ഭൂമിയിൽ പതിക്കാറുണ്ട്. അതെല്ലാം വെള്ളനിറവുമാണ്. എന്നാൽ കറുത്ത നിറത്തിലുള്ള മഞ്ഞുവീഴ്ചയെപ്പറ്റി കേട്ടിട്ടുണ്ടോ ? ഉണ്ട് അത്തരമൊരു പ്രതിഭാസവും ഈ ഭൂമിയിൽ ..

publive-image

ലോകത്ത് ഏറ്റവും കൂടുതൽ തണുപ്പേറിയ രാജ്യമായ സൈബീരിയായിലാണ് കറുത്ത മഞ്ഞുവീണുകൊ ണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ Prokopyevsk, Kiselyovsk, Leninsk-Kuznetsky എന്നീ നഗരങ്ങളിലാണ് ഇതിന്റെ രൂക്ഷത കൂടുതൽ.

ആളുകൾ വളരെ പരിഭ്രാന്തിയിലാണ്.മഞ്ഞുവീണു കറുത്തു കരിക്കട്ട പോലെയായി നാടും നഗരവും റോഡുകളുമെല്ലാം. നാം കാണാനാഗ്രഹിക്കാത്ത ഒരു ദൃശ്യമാണിത്. തന്മൂലം ഇവിടെയുള്ള 26 ലക്ഷം ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്.

publive-image

ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നുവച്ചാൽ ......

ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ഖനികളുള്ളത് Prokopyevsk, Kiselyovsk, and Leninsk-Kuznetsky എന്നീ മൂന്നു നഗരപ്രദേശങ്ങളിലാണ്. എല്ലാം തുറസ്സായ ഖനികളും. ലോകത്തെ ഏറ്റവും വലിയ ഓപ്പൺ കാസ്റ്റ് മൈൻ ( തുറസ്സായ കൽക്കരി ഖനി) Kuznetsk Basin സൈബീരിയായിലാണ്. അശാസ്ത്രീയമായ ഖനനമാണ് അവിടെല്ലാം നടക്കുന്നത്. തുറസ്സായ ധാരാളം ഖനികളിൽ നടക്കുന്ന ഇത്തരം ഖനനം മൂലം അന്തരീക്ഷമാകെ കറുത്ത പൊടിപൊടലം നിറഞ്ഞിരിക്കുകയാണ്. ഇതാണ് കറുത്ത മഞ്ഞുവീഴാനുള്ള ഏക കാരണം.

publive-image

ഇക്കാര്യങ്ങൾ സർക്കാരും അധികൃതരും പുറംലോകമറിയാതെ സെൻസർഷിപ്പ് വഴി പരമാവധി തടഞ്ഞുവച്ചിരിക്കുക യായിരുന്നു. എന്നാൽ ഇപ്പോൾ നിരവധി എൻ.ജി.യോ കളും ഒപ്പം സംഘടനകളും ഇവിടെ നടക്കുന്ന കറുത്ത മഞ്ഞുവീഴ്ചയുടെ രൂക്ഷതയും വിവരങ്ങളും പ്രത്യാഘാതങ്ങളും ലോകത്തെ ചിത്രങ്ങൾ വഴി അനുദിനം അറിയിച്ചുകൊണ്ടിരിക്കുകയാണ്.

publive-image

TB , ക്യാൻസർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ എല്ലാം ഇവിടെ ദേശീയ ശരാശരിയിലും കൂടുതലാണ്. ജനങ്ങളുടെ ആയുർദൈർഘ്യം ദേശീയ ശരാശരിയേക്കാൾ 5 വര്‍ഷം കുറവും.

അശാസ്ത്രീയമായ കൽക്കരിഖനനവും , തെർമൽ പവർ സ്റ്റേഷനുകളും അടച്ചുപൂട്ടാതെ വരും നാളുകളിൽ ഇവിടെ ജീവിക്കുക ദുഷ്ക്കരമാണെന്നാണ് പാരിസ്ഥിതിവാദികൾ അഭിപ്രായപ്പെടുന്നത്.

kanappurangal
Advertisment