Advertisment

കാഞ്ഞിരപ്പള്ളി കൊല്ലംകുളം റബേഴ്‌സ് ജനറൽ മാനേജർ ജോസഫ് സെബാസ്റ്റിയൻ കദയനാട്ട് നിര്യാതനായി

author-image
Vincent
Updated On
New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി : റബറധിഷ്ഠിത വ്യവസായ മേഖലയിലെ മാനേജ്‌മെന്റ് വിദക്ദ്ധരിൽ പ്രധാനികളിലൊരാളും കൊല്ലംകുളം റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജരുമായ തമ്പലക്കാട് കദയനാട്ട് ജോസഫ് സെബാസ്റ്റിയൻ ( 62 ) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തമ്പലക്കാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ ഡോ. ബ്രിജിത് പോൾ ( ബീന ടീച്ചർ ) മാന്നാനം കെ ഇ കോളേജ് റിട്ട. പ്രിൻസിപ്പാൾ ആണ്. അമ്മു , സെബാസ്റ്റിയൻ, പോൾ എന്നിവരാണ് മക്കൾ . ആലുവ പുത്തൻവീട്ടിൽ ടോം മരുമകനാണ്.

കാഞ്ഞിരപ്പള്ളി ടഫ്‌കോ ഇന്റർനാഷ്ണൽ പാർട്ണറുമായിരുന്നു. റബർ മേഖലയിലെ വ്യാവസായിക മുന്നേറ്റവുമായി ബന്ധപ്പെട്ടു നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുക്കുകയും അനവധി രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment