Advertisment

കരിപ്പൂരിൽ തകർന്നടിഞ്ഞ സ്വപ്നം !

New Update

അഖിലേഷ് (32), 10 ദിവസത്തിനുശേഷം പിറക്കാനിരിക്കുന്ന സ്വന്തം കുഞ്ഞിനെ കാണാതെയാണ് യാത്രയായത് !കുടുംബം വലിയ ഉത്സാഹത്തിലായിരുന്നു. ഒപ്പം അഖിലേഷും മേഘയും. പത്തുദിവസത്തിനുശേഷം ആദ്യമായി ഒരു കുഞ്ഞുപിറക്കാൻ പോകുന്നതിന്റെ ആഹ്ളാദം.

Advertisment

publive-image

അഖിലേഷിന്‍റെയും മേഘയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി. മേഘ ഗർഭിണിയാണ്. ഈ മാസം 18 നായിരുന്നു ഡോക്ടർ പ്രസവത്തിനുള്ള തീയതി അറിയിച്ചിരുന്നത്.

publive-image

നാലുമക്കളുള്ള കുടുംബത്തിലെ രണ്ടാമനായിരുന്നു അഖിലേഷ്. മൂത്ത സഹോദരിയും വിവാഹിതയാണ്. ഇളയ അനുജൻ രാഹുൽ അവിവാഹിതനും ബിസിനസ്സുകാരനുമാണ്.ഏറ്റവും ഇളയ സഹോദരൻ രോഹിത് വിദ്യാർത്ഥിയും. ഉത്തർ പ്രദേശിലെ മഥുര ജില്ലയിലുള്ള ഗോവിന്ദ് നഗർ, പോത്തരാക്കുഡ് ഗ്രാമവാസിയാണ് അഖിലേഷ് ശർമ്മ.

2017 ലാണ് അഖിലേഷ് എയർ ഇന്ത്യയിൽ ജോയിൻ ചെയ്യുന്നത്.ഇന്നലെ കരിപ്പൂരിൽ തകർന്നുവീണ വിമാന ത്തിൽ തന്റെ ക്യാപ്റ്റനൊപ്പം സഹക്യാപ്റ്റനായിരുന്ന അഖിലേഷും മരണപ്പെടുകയായിരുന്നു. ഈ വിവരം ഇന്നലെ രാത്രി 10.30 ന് എയർ ഇന്ത്യ ഔദ്യോഗികമായി അദ്ദേഹത്തിൻറെ പിതാവ് തുളസീറാം ശർമ്മയെ അറിയിച്ചു.

ഞെട്ടിക്കുന്ന ആ വർത്തയറിഞ്ഞു കുടുംബവും പ്രദേശവാസികളും ഒന്നടങ്കം ഇപ്പോഴും സ്തബ്ദരാണ്. അഖിലേഷിന്‍റെ ഭാര്യ മേഘയെ മരണവിവരം അറിയിച്ചിട്ടില്ല. അനുജൻ രാഹുലും സഹോദരീഭർത്താവും കോഴിക്കോടിന് തിരിച്ചിട്ടുണ്ട്.

karipoor
Advertisment