Advertisment

കരിപ്പൂര്‍ വിമാനാപകടം: കണ്‍ട്രോള്‍ റൂം തുറന്നു; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; മന്ത്രി എ.സി. മൊയ്തീനോട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

New Update

publive-image

Advertisment

കരിപ്പൂര്‍: കരിപ്പൂരിലുണ്ടായ വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0483-2719493. വിമാനത്തില്‍ യാത്ര ചെയ്തവരുടെ ബന്ധുക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി 0495-2376901 എന്ന നമ്പറിലും ബന്ധപ്പെടാം.

അപകടത്തിനു പിന്നാലെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസുകളിൽ പരുക്കേറ്റ യാത്രക്കാരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ജില്ലാ കലക്ടറും സ്ഥലം എംഎൽഎയും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ‌അദ്ദേഹം തൃശൂരിൽനിന്ന് പുറപ്പെട്ടു. യാത്രക്കാരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Advertisment