Advertisment

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് മണ്‍സൂണ്‍ കാലത്ത് വിലക്കേര്‍പ്പെടുത്തി

New Update

publive-image

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു.

കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Advertisment