Advertisment

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി, ബി.ജെ.പി മുന്നില്‍

New Update

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി, ബി.ജെ.പി മുന്നില്‍. ബി.ജെ.പി. 10 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് രണ്ടലും ലീഡ് ചെയ്യുന്നു.

ബി.ജെ.പി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്നത്തെ ഫലം. 15 മണ്ഡലങ്ങളില്‍ കുറഞ്ഞത് 6 സീറ്റെങ്കിലും നേടിയാലേ ഭരണം നിലനിര്‍ത്താനാകൂ. എക്‌സിറ്റ് പോളുകളുടെ അനുകൂലത്തിന്റെ ആത്മവിശ്വാസത്തിലാണു പാര്‍ട്ടി.

Advertisment

publive-image

കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് കൂറുമാറിയ 17 കോണ്‍ഗ്രസ്- ദള്‍- കെപിജെപി എംഎല്‍എമാരില്‍ 15 പേരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട ഇവരില്‍ 13 പേരെ ബി.ജെ.പി സ്ഥാനാര്‍ഥികളാക്കി. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടിയപ്പോള്‍ 12 ഇടങ്ങളില്‍ ദളും മാറ്റുരച്ചു.

karnataka politics
Advertisment