Advertisment

കാസര്‍കോട് കൊവിഡ് ബാധിത പ്രദേശത്ത് ചത്തത് അഞ്ച് പൂച്ചകള്‍, ശരീരഭാഗങ്ങള്‍ പരിശോധനയ്ക്ക് അയക്കാനും തീരുമാനം, ആശങ്ക പരക്കുന്നു

New Update

കാസര്‍കോട്: കൊവിഡ് ബാധിത പ്രദേശത്ത് അഞ്ച് പൂച്ചകള്‍ ചത്തത് കാസര്‍കോട് ആശങ്ക പരത്തുന്നു. കൊവിഡ് കെയര്‍ സെന്ററായ ജനറല്‍ ആശുപത്രിയില്‍ നിന്ന് പിടികൂടിയ പൂച്ചകളാണ് ചത്തത്. എന്നാല്‍ പൂച്ചകള്‍ ചത്തത് കൊവിഡ് ബാധിച്ചാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Advertisment

publive-image

പ്രാഥമിക പരിശോധനയില്‍ കൊവിഡ് ബാധ വ്യക്തമല്ലെന്നും വിശദമായ പരിശോധനക്ക് ശേഷം മാത്രമേ മരണകാരണം കണ്ടുപിടിക്കാനാകൂവെന്നും അധികൃതര്‍ പറഞ്ഞു. പൂച്ചകളുടെ ശരീരഭാഗങ്ങള്‍ പരിശോധനക്ക് അയക്കാനാണ് തീരുമാനം.

ഒരു പൂച്ചയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതായും അതിന്റെ വയറ്റില്‍ നിന്നും മുടിച്ചുരുള്‍ ലഭിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂച്ചകളെ നേരത്തെ പിടികൂടിയതെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

death covid kasargod cat
Advertisment