Advertisment

കൊറോണ വൈറസ് ബാധിച്ച കാസര്‍ഗോഡ് ജില്ലയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് ജില്ലാ കളക്ടര്‍

New Update

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കളക്ടര്‍ അറിയിച്ചു.

Advertisment

publive-image

ജില്ലയില്‍ 85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന്‍ മുറികള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി കഴിഞ്ഞ നാല് ദിവസമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്. പുതുതായി ആരും രോഗലക്ഷണത്തോടെ ആശുപത്രികളില്‍ എത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

kasarkode corona
Advertisment