Advertisment

കാസർകോട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി യുവാവിനെ വെട്ടിക്കൊന്നു

New Update

കാസർകോട്: കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പ് സ്വദേശിഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.ഹരീഷിന്‍റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.

publive-image

ഓയിൽ മിൽ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൃത്യത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.

kasarkode murder case
Advertisment