Advertisment

കലകൾക്ക് ധർമത്തിന്റെ തിരുത്തെഴുതി എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു;കുമ്പള ഡിവിഷൻ ചാമ്പ്യന്മാർ

New Update

കാസർകോട്: കലകളുടെ പൈതൃകത്തിനും തനിമക്കും പുതിയ അനുഭവങ്ങളും സമ്മാനിച്ച്

രണ്ട് ദിനങ്ങളിലായി പെയ്തിറങ്ങിയ എസ് എസ് എഫ് കാസർകോട് ജില്ലാ ഇരുപത്തിയേഴാം സാഹിത്യോത്സവ് സമാപിച്ചു.

Advertisment

publive-image

9 ഡിവിഷനുകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവ് കാഴ്ച്ചകാർക്ക് ഉത്സവച്ചായ പകർന്നു.

311 പൊയിൻറ് നേടി കുമ്പള ഡിവിഷൻ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി.കാസർകോട് ഡിവിഷൻ രണ്ടും ഉദുമ, ബദിയഡുക്ക ഡിവിഷനുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോവിഡ് പശ്ചാതലത്തിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈനായാണ് മത്സരങ്ങൾ നടന്നത്.

സമാപന സംഗമം ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദലിന്റെ അദ്ധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സി.എൻ ജഅഫർ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തി.ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ട്രോഫി വിതരണം നടത്തി.

സയ്യിദ് ഹാമിദ് അൻവർ അൽ-അഹ്ദൽ,സുലൈമാൻ കരിവെള്ളൂർ, പിബി ബഷീർ പുളിക്കൂർ, അശ്രഫ് സഅദി ആരിക്കാടി,സ്വാദിഖ് ആവള, മൂസ സഖാഫി കളത്തൂർ,ഉമർ സഖാഫി കർന്നൂർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, അശ്റഫ് നീർച്ചാൽ, ഹാരിസ് ഹിമമി സഖാഫി പരപ്പ സംബന്ധിച്ചു.ശക്കീർ എം ടി പി സ്വാഗതവും അബ്ദുറഹ്മാൻ എരോൽ നന്ദിയും പറഞ്ഞു.

kasarkode
Advertisment