Advertisment

കറ്റാര്‍വാഴയിലൂടെ സൗന്ദര്യം സ്വന്തമാക്കാം

author-image
admin
New Update

publive-image

മുഖസൗന്ദര്യത്തിന് കറ്റാര്‍വാഴ അത്യൂത്തമമാണ്.കറ്റാര്‍വാഴയില്‍ അല്‍പ്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം.

Advertisment

1. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് അതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കും.

2. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു.

3. അല്‍പം കറ്റാര്‍വാഴ ജ്യൂസ്, ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടല്‍ മാറും.

4. വെളിച്ചെണ്ണ, തൈര്, കറ്റാര്‍വാഴ നീര് എന്നിവ മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മുടി മിനുസമുള്ളതാകും.

5. കറ്റാര്‍ വാഴ നീരും നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് അല്‍പ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാല്‍ താരന്‍ നശിക്കും.

6. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.

7. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കും.

8. തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

10. ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ നീര്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും

kattarvazha beauty
Advertisment