Advertisment

ചര്‍മ്മ സംരക്ഷണത്തിനായി കറ്റാര്‍വാഴ

New Update

മുഖസൗന്ദര്യത്തിനായി കറ്റാര്‍വാഴ എങ്ങനെ ഉയപയോഗിക്കാമെന്ന് നോക്കാം. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരില്‍ അരസ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 - 20 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താല്‍ മുഖത്തെ കരുവാളിപ്പ് മാറുമെന്നുറപ്പ്.

Advertisment

publive-image

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ കറ്റാര്‍വാഴ ജെല്‍ ഒരു തുണിയില്‍ പൊതിഞ്ഞ ശേഷം കണ്‍തടത്തിലും കണ്‍പോളകളിലും വച്ച്‌ കൊടുക്കുക. കറുപ്പകറ്റാന്‍ ഇത് സഹായിക്കും.

കറ്റാര്‍വാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്‌ വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്ബോള്‍ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ പേസ്റ്റില്‍ അല്പം തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരുവും പാടുകളും മാറാന്‍ ഇതുത്തമം.

kattarvazha beauty
Advertisment