Advertisment

കീപ്പ് സൈലന്‍സ് ആരതി ഡോഗ്ര ഐഎഎസ് , ഓഫിസിലുണ്ട് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ആരതി ഡോഗ്ര ഐഎഎസ് (ARTI DOGRA) , ഉയരം 3 അടി 6 ഇഞ്ച് . ഉയരം അതുമതി ആളു പുലിയാണ്. ഓഫീസിൽ കാർക്കശ്യക്കാരി.കൃത്യനിഷ്ഠയിലും പ്രവർത്തനത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. പൊതുജനങ്ങളുമായി സംവദി ക്കാനും ഇടപഴകാനുമാണ് ഏറെ ഇഷ്ടം. അവരുടെ ആവലാതികൾ കേട്ട് അതിനു പരിഹാരമുണ്ടാക്കാൻ എപ്പോഴുമവർ തൽപ്പരയുമാണ്. പല ഉന്നത പദവികളും വഹിച്ചിട്ടുള്ള ആരതി ഡോഗ്ര IAS ഇപ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയാണ്.

Advertisment

publive-image

1979 ജൂലൈ 18 ന് ഉത്തരാഖണ്ഡിലുള്ള ഡെഹ്റാഡൂണിലെ വിജയ് കോളനിയിൽ കേണൽ രാജേന്ദ്ര ഡോഗ്ര യുടെയും അദ്ധ്യാപികയായ കുംകും ന്റെയും മകളായിജനിച്ച ആരതിക്ക് വളർച്ച കുറവായിരുന്നു. നാട്ടുകാ രുടെയും കൂട്ടുകാരുടെയും അധിക്ഷേപങ്ങളും മുനവച്ച സംസാരങ്ങളും അവരെ തളർത്തിയില്ല.

മകളുടെ ന്യൂനത ഉൾക്കൊണ്ട് അവളെ മറ്റുള്ളവരെപ്പോലെ പ്രാപ്തയാക്കുക എന്ന ശപഥമെടുത്ത ആ മാതാപിതാക്കൾ ഇനിയൊരു സന്തതി തങ്ങൾക്ക് വേണ്ടായെന്ന് തീരുമാനിക്കുകയായിരുന്നു. തീരുമാനം പുനഃപരിശോധി ക്കണമെന്നും ആരതിക്ക് മറ്റുള്ളവരെപ്പോലെ സാധാരണജീവിതം നയിക്കാൻ കഴിയില്ലെന്നും അവളുടെ ആയുസ്സിനുപോലും ഉറപ്പില്ലെന്നും ഡോക്ടർമാർ പറഞ്ഞിട്ടും മാതാപിതാക്കൾ ആ തീരുമാനം മാറ്റിയില്ല.

അച്ഛനമ്മമാരുടെ ഏകമകളായി അവരുടെ എല്ലാ സ്നേഹവാത്സല്യങ്ങളുമേറ്റ് ആരതി വളർന്നു. തിരസ്‌ക്കാ രങ്ങളൊക്കെ പുരസ്‌ക്കാരങ്ങളാക്കി മാറ്റാൻ അവളെ അവർ പഠിപ്പിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന ആരതി, ഡെഹ്റാഡൂണിലെ Welham Girls സ്‌കൂളിലെ പഠനശേഷം ഡിഗ്രിക്കായി ഡൽഹിയി, ലേഡി ശ്രീറാം കോളേജിൽ ചേർന്നു. അവിടെനിന്നും ഇക്കോണോമിക്സിൽ ഡിഗ്രി കരസ്ഥമാക്കി വീണ്ടും പോസ്റ്റ് ഗ്രാജുവേഷനായി ഡെഹ്റാഡൂണിലെത്തി. അവിടെവച്ച് ഉത്തരാഖണ്ഡിലെ ആദ്യ വനിതാ IAS മനീഷാ പവാറിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി മാറി. അവരുടെ പ്രേരണയാണ് UPSC എഴുതാൻ കാരണമായത്.

2005 ൽ UPSC പരീക്ഷയുടെ ആദ്യശ്രമത്തിൽ തന്നെ 56 -മത്തെ റാങ്ക് കരസ്ഥമാക്കി IAS നേടിയെടുത്തു. രാജ സ്ഥാൻ കേഡറാണ് തെരഞ്ഞെടുത്തത്. 2006 - 2007 ൽ ട്രെയിനിംഗ് പൂർത്തിയാക്കിയശേഷം ഉദയ്‌പൂരിൽ ADM ആയി നിയമിതയായി.അതിനുശേഷം അൽവറിലും അജ്‌മീറിലും SDM ആയി സേവനമനുഷ്ഠിച്ചു. 2010 ൽ ബൂന്ദി ജില്ലാ കലക്ടറായി. തുടർന്ന് ബിക്കാനീർ ,അജ്‌മീർ എന്നിവിടങ്ങളിലും കലക്ടറായിരുന്നിട്ടുണ്ട്. ജോധ്പുർ വൈദ്യുതി ബോർഡിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2018 വരെ മുഖ്യമ ന്ത്രിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2019 മുതൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയായി സേവനമാനുഷിക്കുകയാണ്.

കലക്ടറായി ജോലി ചെയ്യുമ്പോൾ അവർ നടത്തിയ 'ബങ്കോ ബിക്കാണോ' പ്രോഗ്രാം രാജ്യമെങ്ങും പ്രകീർ ത്തിക്കപ്പെടുകയുണ്ടായി. എല്ലാ വീടുകളിലും ശൗചാലയം എന്ന ആ പദ്ധതി വലിയ വിജയമായിരുന്നു. മറ്റുജില്ലകളും സംസ്ഥാനങ്ങളും ഈ പദ്ധതി അതുപോലെ പകർത്തി നടപ്പാക്കുകയുണ്ടായി.

വികലാംഗർക്കായി ഇവർ നടപ്പാക്കിയ വിദ്യാഭ്യാസ - ക്ഷേമ പദ്ധതികൾ മുൻ രാഷ്ട്രപതി APJ അബ്ദുൾകലാം ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയതാണ്. ആരതി ഡോഗ്രക്ക് അവരുടെ പ്രവർത്തനമികവുകളുടെ അടിസ്ഥാനത്തിൽ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പൂർണ്ണമായും ജനകീയയായ ആരതി IAS ഗ്രാമീണമേഖലകളിൽ നേരിട്ടുപോയി അവരുടെ പ്രശ്നങ്ങൾ പഠിച്ചശേഷം അവയ്ക്ക് ശാശ്വതമായ പരിഹാരം കണ്ടിരുന്നു. പരാതികളും അപേക്ഷകളും കൃത്യമായി അന്വേഷിച്ചാണവർ തീർപ്പുകൽപ്പിക്കുന്നത്.വളരെ പക്വമതിയും അച്ചടക്കവും കൃത്യനിഷഠയുമുള്ള IAS ഓഫീസറായാണ് ഇന്നവർ അറിയപ്പെടുന്നത്. എല്ലാവർക്കും അവരോട് ബഹുമാനവുമാണ്.

ഉയരമില്ലായ്മയാണ് തൻ്റെ ഉയരം എന്ന് തിരിച്ചറിഞ്ഞ ആരതിഡോഗ്ര IAS , യുവതലമുറയ്ക്ക് തികഞ്ഞ മാതൃകയാണ്.

keep silence
Advertisment