27 ആം വയസ്സിൽ അഞ്ചര വയസ്സുള്ള പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട ഒരു നിർഭാഗ്യവതി; കാത്തിരിപ്പിനൊടുവിൽ മകനെ നഷ്ടപ്പെട്ട അതെ ദിവസം വീണ്ടും ഒരു ആൺകുഞ്ഞിനെ കിട്ടി !!പക്ഷെ ദൈവം വീണ്ടും പരീക്ഷിച്ചു ! യുവതിയുടെ ഹൃദയം പൊള്ളിക്കുന്ന കുറിപ്പ്‌

New Update

ആറ്റുനോറ്റിരുന്ന് കിട്ടുന്ന കൺമണിയെ നഷ്ടപ്പെടും പോലെ മറ്റൊരു വേദനയുണ്ടാകില്ല ഒരമ്മയ്ക്ക് . ഇരുപത്തിയേഴാം വയസിൽ അഞ്ചര വയസുള്ള മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണീരാണ് സോഷ്യൽ മീഡിയയുടെ ഹൃദയം പൊള്ളിക്കുന്നത്. വേദനയുടെ മുറിവുണങ്ങും മുമ്പേ കുറ്റപ്പെടുത്തലും പഴിചാരലും പിന്നാലെയെത്തി.

Advertisment

publive-image

കീർത്തി പ്രകാശിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വരികൾ  ;

ജീവിതത്തിൽ ഉടനീളം ഒരുപാടു വേദനകളും ദുഖങ്ങളും അനുഭവിച്ച ഒരു സ്ത്രീ അല്ലെങ്കിൽ ഒരു അമ്മയാണ് ഞാൻ !! 27 ആം വയസ്സിൽ അഞ്ചര വയസ്സുള്ള എന്റെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട ഒരു നിർഭാഗ്യവതി !! ഒരുപാടു പേരുടെ കുറ്റപ്പെടുത്തലുകളും പഴി ചാരലുകളും സഹിച്ച തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത എന്നെ പിടിച്ചു വീണ്ടും ഉയർത്തിയത് എന്റെ ‘അമ്മ ആണ് !! അമ്മമാർക്കേ അത് മനസ്സിലാവൂ !എന്നും കൂട്ടിനു അമ്മയെ കാണുകയുള്ളു !!

എനിക്കായാലും എന്റെ മക്കൾക്കായാലും ആർക്കാണെലും അമ്മയോളം വരില്ല മറ്റൊന്നും !!കാത്തിരിപ്പിനൊടുവിൽ മകനെ നഷ്ടപ്പെട്ട അതെ ദിവസം വീണ്ടും ഒരു ആൺകുഞ്ഞിനെ കിട്ടി !!പക്ഷെ ദൈവം വീണ്ടും പരീക്ഷിച്ചു !!ജനിച്ചപ്പോൾ തന്നെ അവന് മുപ്പതു ശതമാനം ഓക്സിജൻ കുറവായിരുന്നു !! അവനുമായി എന്നെ അറിയിക്കാതെ എന്റെ വീട്ടുകാർ കിംസ് ഹോസ്പിറ്റലിലേക്ക് ഓടി !!

ജീവൻ തന്നെ വലിയ അപകടത്തിലായ അവനെ ഒന്ന് കാണാൻ പോലും കഴിയാതെ വെന്റിലെറ്ററിൽ ആയി !! ഒരു രാത്രി പോലും ഉറങ്ങിയില്ല !! മോന് വേണ്ടി പ്രാർത്ഥിച്ചു സിസേറിയൻ വേദന പോലും വകവെക്കാതെ ഒരു ഭ്രാന്തിയെ പോലെ ആ ആശുപത്രിയിൽ രണ്ടാഴ്ച തള്ളി നീക്കി !! ആദ്യമായി അവനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ ആണ്.. ഇന്നും പലർക്കും അറിയില്ല , ചിരിക്കുന്ന ഈ മുഖത്തിൽ ഇതിലും വലുതൊക്കെ ഉള്ളിൽ ഉണ്ടെന്ന് …..

facebook post viral fb post
Advertisment