Advertisment

നിരാശയിലും, കേരളത്തിന് ആശ്വാസം നൽകുന്ന ഏറെ വകകൾ കേന്ദ്ര ബഡ്ജറ്റിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: എയിംസും, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരവും സ്വപ്നമായി നിക്കുമ്പോഴും,കേരളത്തിന് ആശ്വാസം നൽകുന്ന ഏറെ വകകൾ കേന്ദ്ര ബഡ്ജറ്റിലുണ്ട്. വന്ദേഭാരതിനായി തയ്യാറാക്കുന്ന രാജ്യത്തെ 2000കിലോമീറ്റർ റെയിൽവേ ട്രാക്കിൽ തിരുവനന്തപുരം - മംഗലാപുരം പാതയും ഉൾപ്പെടുത്തിയതാണ് അതിലൊന്ന്.

1.ചെറുകിട,ഇടത്തരം വ്യവസായ വായ്പയ്ക്ക് ഒരു ശതമാനം സബ്സിഡി നൽകാൻ 900 കോടി. ഒരു ലക്ഷം സംരംഭങ്ങൾക്ക് പ്രയോജനം.ഐ.ടി.ഇലക്ട്രോണിക്സ് കസ്റ്റംസ് തീരുവ ഇളവ്

2.ഇ - വാഹനങ്ങളുടെ ബാറ്ററി വില കുറച്ചുകേരളത്തിന്റെ യംഗ് ഇന്റേൺഷിപ്പ് ദേശീയതലത്തിലേക്ക്. 47ലക്ഷം യുവാക്കൾക്ക് മൂന്ന് വർഷത്തേക്കാണ് ഇന്റേൺഷിപ്പ് .

3.ആദായനികുതി പരിഷ്ക്കാരം പത്തു ലക്ഷം സർവ്വീസ്, പെൻഷൻകാർക്ക് ഗുണം

4.ബാങ്ക്,പൊതുമേഖലാ ജീവനക്കാർക്ക് ലീവ് സറണ്ടർ, റിട്ടയർമെന്റ് ആനുകൂല്യത്തിലെ നികുതിയിളവ് മൂന്ന് ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി‌

5.പഴയ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങാനുള്ള കാർബൺ നിരാകരണ പദ്ധതി സഹായം സർക്കാർ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സി.പോലുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്കും .

6.കോസ്റ്റൽ ഷിപ്പിംഗ് പ്രോത്സാഹന പദ്ധതിയും ,സംസ്ഥാന സർക്കാരിന്റെ പുനർഗേഹം ഉൾപ്പെടെയുള്ള പദ്ധതികൾ ഉൾപ്പെടുത്താവുന്ന 6000 കോടിയുടെ മത്സ്യമേഖലാ വികസന പദ്ധതിയും.

7. 50 ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും 'അപ്‌നാദേശ് ദേഖ് "പദ്ധതി

8.ആദിവാസികൾക്കായി അരിവാൾ രോഗ നിർമ്മാർജ്ജന പദ്ധതികണ്ടൽകാട് വികസന പദ്ധതിഗ്രീൻ ഹൈഡ്രജൻ എനർജി പദ്ധതിക്ക് 19,700 കോടി.

9. മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്സിംഗ് കോളേജ്.ഫാർമസ്യൂട്ടിക്കൽ ഗവേഷണത്തിന് കൂടുതൽ പണം.കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഗുണകരം.

നിരാശ

10. എയിംസിനുള്ള കാത്തിരിപ്പ് വിഫലം

11.സിൽവർ ലൈനിന് അംഗീകാരമില്ലതൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചു

12.പ്രവാസികൾക്ക് പുനരധിവാസ പാക്കേജില്ലപ്ളാന്റേഷൻ വികസന പദ്ധതി അവഗണിച്ചു

Advertisment