Advertisment

ഇന്ന്‍ മുതല്‍ ജോസഫും ജോസും തുല്യ ദുഖിതര്‍ ! ജോസഫിന് കൈയ്യിലുണ്ടായിരുന്ന 'ഇല്ലാത്ത' അധികാരം കൂടി നഷ്ടമായി ? മാണി മരിച്ചപ്പോഴത്തെ സ്ഥിതിയില്‍ വീണ്ടും കേരളാ കോണ്‍ഗ്രസ് !

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കോട്ടയം : കേരളാ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പിജെ ജോസഫും ജോസ് കെ മാണിയും തുല്യ ദുഖിതരാണ്.ജോസ് കെ മാണി തന്‍റെ പക്ഷക്കാരെ വിളിച്ചു കൂട്ടി ചെയര്‍മാനായെങ്കിലും കോടതി അത് സ്റ്റേ ചെയ്തു.അതോടെ ജോസ് അധികാരമില്ലാത്തവനായി. എന്നാല്‍ ജോസഫ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പാലായില്‍ ചിഹ്നം വരെ നിഷേധിച്ചയാളാണ്.

ഇനി ചെയര്‍മാന്‍റെ സര്‍വ്വ അധികാരങ്ങളും തനിക്കെന്നായിരുന്നു ജോസഫിന്‍റെ അവകാശവാദം. അത് ഒന്നിടവിട്ട ദിവസം പത്രസമ്മേളനം നടത്തി പറയുകയും ഒപ്പം മാണിയുടെ മകന് പക്വതയില്ലെന്നു പറയുകയും ചെയ്തു . ഇന്നത്തെ കോടതി വിധിയോടെ ആ 'ഇല്ലാത്ത അധികാരങ്ങള്‍' കോടതി അങ്ങ് എടുത്തു കളഞ്ഞു. അതോടെ ജോസഫും ജോസ് കെ മാണിക്കൊപ്പം തുല്യ ദുഖിതന്‍.

രണ്ടു പേര്‍ക്കും പാര്‍ട്ടി ചെയര്‍മാന്‍റെ അധികാരങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ കട്ടപ്പന സബ് കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. സ്റ്റേ നീക്കണമെന്ന ജോസ് കെ മാണിയുടെ ഹര്‍ജ്ജി തള്ളിയ കോടതി പിജെ ജോസഫിന് പാര്‍ട്ടി ചെയര്‍മാനായിരിക്കാന്‍ അവകാശമില്ലെന്ന് കാര്യകാരണ സഹിതം വ്യക്തമാക്കിയിരിക്കുകയുമാണ്.

ആബ്സന്‍സ് ഓഫ് ചെയര്‍മാന്‍ എന്നത് ചെയര്‍മാന്‍ ഇല്ലാതായാല്‍ കണക്കാക്കേണ്ട സാഹചര്യം അല്ലെന്നും ചെയര്‍മാന്‍ മരിച്ചാല്‍ ഉണ്ടാകുന്നത് വേക്കന്‍സി ആണെന്നും വിധിയില്‍ പറയുന്നു. ' '


വിധിയില്‍ ഇങ്ങനെ പറയുന്നു -

As rightly pointed out by the learned counsel for appellant ,

the word " in the absence of the chairman" employed in article 29 is with respect to the temporary absence and not with respect to permanant vacency.

Article 29 stilulates that the vacency which may occured due to death ,resignation,or expulsion may be filled up by the committee at respective level on the basis of consensus. The word consensus means to get the approval of members present or majority of opinion as rightly pointed out by the learned councel for appellant.It only shows that majority opinion will prevail and that alone is the interpretation possible since kerala congress party adhere to democratic principle


ചെയര്‍മാന്‍ ലൈവ് ആണെങ്കില്‍ മാത്രമേ ‘ആബ്സന്‍സ്’ പരിഗണിക്കൂ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതായത് വിധി പ്രകാരം ചെയര്‍മാന്‍ ജീവിച്ചിരിക്കെ അദ്ദേഹം യാത്ര , മറ്റു പരിപാടികള്‍ , അസുഖം .. എന്നിങ്ങനെ എന്തെങ്കിലും കാരണവശാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ മാത്രമേ ‘ആബ്സന്‍സ്’ ബാധകമാകൂ .

ചെയര്‍മാന്‍റെ  മരണം, രാജി വെക്കുക, പുറത്താക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വരുന്ന ഒഴിവ് അതത് കമ്മറ്റി ചേർന്ന് നികത്തേണ്ടതാണ്.

ചെയര്‍മാന്‍ മരിച്ചാന്‍ ‘ആബ്സന്‍സ്’ അല്ല വേക്കന്‍സി ആണ് . ആ സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കാതെ കാലാധികാലം പകരക്കാരന് എല്ലാ ഉത്തരവാദിത്വങ്ങളും തുടരാനാകില്ല എന്ന്‍ കോടതി പറഞ്ഞതോടെ നിലവില്‍ കേരളാ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി. കെ എം മാണി മരിച്ചപ്പോള്‍ എന്ത് സംഭവിച്ചോ , അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്. യോഗം ചേര്‍ന്ന്‍ പകരക്കാരനെ കണ്ടെത്തണം.

publive-image

അതല്ലെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍ തീര്‍പ്പ്‌ പറയണം. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആര്‍ക്കൊപ്പം ഒക്കെയാണ് നിലകൊള്ളുന്നതെന്ന്‍ വ്യക്തമാക്കാനാണ് കമ്മീഷന്‍ ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. അത് കമ്മീഷനെ ബോധിപ്പിക്കുകയും വേണം.

നിലവിലെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്‍റെ എല്ലാ ഫോറങ്ങളിലും ജോസ് കെ മാണി പക്ഷത്തിനാണ് മൃഗീയ ഭൂരിപക്ഷം. പാര്‍ലമെന്‍ററിപാര്‍ട്ടി യോഗത്തില്‍ പോലും ഭൂരിപക്ഷം ജോസ് കെ മാണിക്കാണ്.

അത് മനസിലാക്കിയാണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടത്താതെ കോടതിയെ ഉപയോഗപ്പെടുത്തി പിജെ ജോസഫ് ഇത്രകാലം മറ്റു കളികള്‍ കളിച്ചത്. പാര്‍ട്ടി തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിനു ചില നിയമസഹായങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയത് എറണാകുളംകാരനായ യു ഡി എഫ് ഉന്നതനാണ്.

എന്തായാലും ഇനി അത് നടക്കില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ എന്തെങ്കിലും തീരുമാനം എടുക്കാന്‍ ജോസഫിനും ജോസിനും കഴിയില്ല. അതിനാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ ഭാവി ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷനിലാണ് .

പറയാതെ വയ്യ -

എന്തായാലും മലയാളത്തിലെ ചാനലുകളുടെ അവസ്ഥയാണ് ഭയങ്കരം. കട്ടപ്പന കോടതിയുടെ വിധി വന്നപാടെ അപ്പീല്‍ തള്ളിയെന്ന വാര്‍ത്ത നല്‍കി. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് റദ്ദാക്കി എന്ന വാര്‍ത്തയാണ് ചാനലുകള്‍ നല്‍കിയത്.

എന്നാല്‍ അതിനു ശേഷമാണ് പിജെ ജോസഫിനും ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന  വിധിയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഇത് കൂടി വാര്‍ത്തയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ വൈകിട്ട് വരെ തയ്യാറായതുമില്ല, ഒരുമാതിരി മറ്റേടത്തെ പത്രപ്രവര്‍ത്തനം എന്നൊക്കെ ആളുകള്‍ പറയുന്നപോലെ .. . മലയാളത്തിലെ ചാനലുകളില്‍ ജനത്തിന്‍റെ വിശ്വാസം നഷ്ടപ്പെടുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്.

jose k mani
Advertisment