Advertisment

സംസ്ഥാനത്ത് ഇന്ന് 784 പേർക്ക് കൊവിഡ് രോ​ഗ മുക്തി: രോ​ഗം സ്ഥിരീകരിച്ചത് 1184 പേർക്ക്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 784 പേർ കൊവിഡ് രോ​ഗമുക്തി നേടി. രോ​ഗം സ്ഥിരീകരിച്ചത് 1184 പേർക്ക്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

954 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവള അപകടത്തിൽ രക്ഷാ പ്രവർത്തനത്തിനും മറ്റും പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂർ ദുരന്തത്തിൽ പരിക്കേറ്റവരിൽ 23 പേർ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. രാജമല ദുരന്തത്തിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണം 48 ആയി. 22 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പതിനാറ് കിലോമീറ്റർ വിസ്തൃതിയിൽ പരിശോധന തുടരുകയാണ്. ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അടക്കം രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. വനപാലകരും ദ്രുതകർമ്മ സേനയും രക്ഷാ പ്രവർത്തനത്തിൽ സജീവമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം 200

കൊല്ലം 41

പത്തനംതിട്ട 4

ആലപ്പുഴ 30

കോട്ടയം 40

ഇടുക്കി 10

എറണാകുളം 101

തൃശൂർ 40

മലപ്പുറം 255

പാലക്കാട്‌ 147

കോഴിക്കോട് 66

കണ്ണൂർ 63

വയനാട് 33

കാസർഗോഡ് 146

pinarai
Advertisment