Advertisment

മൂന്ന് വർഷം കഴിഞ്ഞതൊന്നും കണക്കാക്കണ്ട, ഇത് ഗവർണറാണ്; ഉന്നത പോലീസ് ഓഫീസർമാർക്ക് തലയ്ക്കകത്ത് മൂളയുണ്ടെങ്കിൽ ഇനിയെങ്കിലും ഗവർണറെ ആക്രമിക്കാനൊരുങ്ങിയ ഇർഫാൻ ഹബീബിനെതിരെയും ഗോപിനാഥ് രവീന്ദ്രനെതിരെയും കേസടുക്കണം. ഇല്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥൻമാർ കുടുങ്ങും - തിരുമേനി എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് പോലീസ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അത് കേരള പോലീസ് മറച്ചുവച്ചു.

Advertisment

publive-image

ഇന്ത്യൻ ഭരണഘടന പ്രകാരം രാജ്യത്തെ ഒന്നാമത്തെ പൗരൻ രാഷ്ട്രപതിയും രണ്ടാമത്തെ പൗരൻ സംസ്ഥാന ഗവർണറുമാണ്. ഇവർ പങ്കെടുക്കുന്ന പരിപാടികളിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം രാജ് ഭവനും സംസ്ഥാന പോലീസിനുമാണ്.

ഗവർണർ വേദിയിൽ ഇരിക്കുമ്പോഴും പ്രസംഗിക്കാൻ എഴുന്നേറ്റ് നിൽക്കുമ്പോഴും എഡിസി തൊട്ട് പിറകിൽ ഉണ്ടാകും. വേദിയിൽ ഇരിക്കുന്നവരുടെ എണ്ണത്തിലും പ്രോട്ടോക്കോൾ പാലിക്കണം. ഗവർണർക്ക് നേരെ പ്രതിഷേധം ഉണ്ടാകും എന്ന സൂചനയുണ്ടെങ്കിൽ സംശയം തോന്നുന്നുവരെ വെളിയിലാക്കേണ്ടത് പോലീസാണ്.

അതോടോപ്പം വേദിയിൽ ഗവർണർക്ക് അരികെ ആരേയും നിർത്താനും പാടില്ല. ഇത്തരം പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെയാണ് അവിടെ പരിപാടി നടത്തിയത്.


പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയതിന് പുറമേ പ്രഫ. ഇർഫാൻ ഹബീബിനേയും കെ.കെ.രാഗേഷിനേയും വേദിയിൽ നിൽക്കാൻ പോലീസ് അനുവദിച്ചു.


ഇതാണ് ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന കാര്യം. മൗലാന ആസാദിനെക്കുറിച്ച് ഗവർണർ എന്തോ സംസാരിച്ചപ്പോൾ ഇർഫാൻ ഹബീബും കെ.കെ.രാഗേഷും ഗവർണർക്കെതിരെ പാഞ്ഞടുക്കുകയും കൈയ്യിലിരുന്ന പേപ്പർ വലിച്ച് കീറി കളയുകയും ചെയ്തു.

തുടർന്ന് എഡിസി യുടെ യൂണിഫോം വലിച്ചു കീറുകയും ചെയ്തു പ്രഫ. ഹബീബ്.

ഇത്രയും നടന്നിട്ടും ഗവർണറെ അതിഥിയായി ക്ഷണിച്ച വിസി ഗോപിനാഥ് രവീന്ദ്രൻ അനങ്ങിയില്ല. ഇതും ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നു.

ഗവർണർക്കെതിരെ പ്രതിഷേധം നടക്കുന്നത് പോലീസിന്റെ വീഴ്ചയാണ്.

വീഴ്ച സംഭവിച്ചിട്ടും അവിടെയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ല. അപ്പോഴേ തന്നെ ഇർഫാൻ ഹബീബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് ഗൂഢാലോചന തെളിയിക്കണമായിരുന്നു. ഗോപിനാഥ് രവീന്ദ്രൻ അറിയാതെ ഇതൊന്നും നടക്കില്ല.


ഗവർണർ ഇപ്പോൾ ഇത് വെളിയിൽ പറയുന്നത് നിസ്സാരമായി കാണണ്ട. ഇതിൽ അന്ന് അവിടെ ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൂടുങ്ങും. ആരെങ്കിലും ഒരു ഹർജിയുമായി കോടതിയിൽ പോയാൽ പോലീസ് തൂങ്ങിയതു തന്നെ.


മൂന്ന് വർഷം കഴിഞ്ഞത് കണക്കാക്കണ്ട . ഇത് ഗവർണറാണ്. ഉന്നത പോലീസ് ഓഫീസർമാർക്ക് തലയ്ക്കകത്ത് മൂളയുണ്ടെങ്കിൽ ഇനിയെങ്കിലും കേസെടുത്ത് ഇർഫാൻ ഹബീബിനേയും ഗോപിനാഥ് രവീന്ദ്രനേയും അകത്തിടണം.

മുഖ്യമന്ത്രി അവസാനം കൈകഴുകും. ഐപിഎസ് ഉദ്യോഗസ്ഥൻമാരെ വരെ ഇവിടെ ചെങ്കൊടി പുതപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഗവർണർ പറഞ്ഞത് നിസ്സാരമായി കാണണ്ട

Advertisment