Advertisment

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

New Update

മംഗളൂരു: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. മാധ്യമ സംഘത്തില്‍നിന്ന് ക്യാമറ അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു.

Advertisment

publive-image

ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളുടെ ന്യൂസ് സംഘവും കസ്റ്റഡിയെലന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്, തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി.

ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിയ്ക്ക് സമീപത്ത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതേതുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് കടന്നുപോകാന്‍ പോലീസ് ഉത്തരവിട്ടു.

വ്യാഴാഴ്ച മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍, നൗഷീന്‍ എന്നിവരാണ് വെടിവെപ്പില്‍ മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. അതേസമയം, മംഗളൂരുവിലെ പോലീസ് വെടിവെപ്പിനെ ന്യായീകരിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തുവന്നു. മംഗളൂരുവിലെ ആക്രണമങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍നിന്നുള്ള ഗു്ണ്ടകളാണെന്നും അവര്‍ പോലീസ് സ്റ്റേഷന് തീയിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

kerala arrested journalists
Advertisment