Advertisment

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സമ്മേളനത്തിനൊരുങ്ങുന്നു, പ്രഥമ സമ്മേളനം ദുബായില്‍. പങ്കെടുക്കുന്നത് 26 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍. കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ ജനപ്രതിനിധികളും സമ്മേളനത്തിനെത്തും

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് 101 -ാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ 1 തീയതികളില്‍ ദുബായില്‍ വച്ച് പ്രഥമ ആഗോള സമ്മേളനം നടത്തപ്പെടുന്നു.

ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സമ്മേളനത്തില്‍ 26 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ 'വിഷന്‍ 2025' പ്രോഗ്രാമിലൂടെ സമുദായത്തെ കേന്ദ്രീകൃതമായി മുന്നോട്ടു നയിക്കുവാനുള്ള വിവിധ പദ്ധതികളുടെ രൂപീകരണവും പ്രഖ്യപനവുമാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.

'നല്ല നാളേയ്ക്കായി ഒന്നായി മുന്നോട്ട് '  എന്നതാണ് സമ്മേളനത്തിന്റെ മുദ്രവാക്യം. സഭാ പിതാക്കന്മാരും സമുദായ പ്രമുഖരും സംഘടനാ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും, സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവുമായ അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സതേണ്‍ അറേബ്യന്‍ വികാരിയത്ത് ബിഷപ്പ് മാര്‍ പോള്‍ ഹിന്റര്‍, യു എ ഇ സാംസ്‌കാരിക വകുപ്പ് മന്ത്രി അല്‍ നന്ദിയാന്‍, ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഗ്ലോബല്‍ സെക്രട്ടറി ബെന്നി പുളിക്കകര, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

'കത്തോലിക്ക കോണ്‍ഗ്രസ് കാലഘട്ടത്തിന്റെ ആവശ്യം' എന്ന വിഷയത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫും, 'സമഗ്ര സാമൂഹ്യ ഉന്നമനം' എന്ന വിഷയത്തില്‍ ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസും 'വിഷന്‍ 2025' എന്ന വിഷയത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസും, 'മാനേജുമെന്റിലെ പ്രൊഫഷണലിസം' എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ സൈം ഗ്രൂപ്പ് ചെയര്‍മാന്‍ പ്രൊഫ. ജെ. ഫിലിപ്പും, 'ചലഞ്ച് ഓഫ് മൈഗ്രന്‍സ്' എന്ന വിഷയത്തില്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും വിഷയങ്ങള്‍ അവതരിപ്പിക്കും.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ ജോസഫ് കല്ലുവേലില്‍, പി.ജെ. ജോസഫ് എം.എല്‍.എ, എം പി മാരായ ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴികാടന്‍, സണ്ണി ജോസഫ് എം.എല്‍.എ, മുന്‍ എം പി മാരായ പി. സി തോമസ് ,

ഫ്രാന്‍സീസ് ജോര്‍ജ്ജ്, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആതിദ്യ, ദീപിക എം.ഡി. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എ.എല്‍. എസ്. ഡല്‍ഹി ഡയറക്ടര്‍ ജോജോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റുമാരായ ഡേവിസ് ഇടക്കളത്തൂര്‍ (ഖത്തര്‍), ജോണിക്കുട്ടി തോമസ് (ആസ്‌ട്രേലിയ), ജോയി പാറേക്കാട്ടില്‍ (മുംബൈ), അഡ്വ. പി. റ്റി. ചാക്കോ (അഹമ്മദാബാദ്), പ്രൊഫ. ജോയി മൂപ്രപ്പള്ളി, ജോസ് മേനാച്ചേരി, സിജില്‍ പാലയ്ക്കലോടി (യുഎസ്എ മേഖല പ്രസിഡന്റ് ),

ഗ്ലോബല്‍ സെക്രട്ടറിമാരായ ജോസഫ് പാറേക്കാട്ട്, ഡെന്നി കൈപ്പനാനി, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍, ആന്റണി എല്‍ തൊമ്മാന, ജോര്‍ജ്ജ് കോയിക്കല്‍, ഫീസ്റ്റി മാമ്പള്ളി, ബിറ്റി നെടുനിലം, എസ് എം സി എ ഖത്തര്‍ പ്രസിഡന്റ് ജോണ്‍സണ്‍ ഇലവുന്തിങ്കല്‍, എസ്. എം. സി എ ദുബായ് പ്രസിഡന്റ് വിപിന്‍ വര്‍ഗീസ്, എസ് എം സി എ കുവൈറ്റ് പ്രസിഡന്റ് തോമസ് കുരുവിള,

എസ്എംസി എ ദുബായ് പ്രസിഡന്റ് ബിനോയി ജോസഫ് പടപ്പൂര്‍, അജ്മാന്‍ എസ് എം സി എ പ്രസിഡന്റ് മാത്യു പോള്‍, ഷാര്‍ജ എസ് എം സി എ പ്രസിഡന്റ് ടോം അലക്‌സ്, എസ് എം സി എ കാനഡ ഭാരവാഹി റോയി ചാക്കോ, ഫരീദാബാദ് പ്രസിഡന്റ് ജോബി നീണ്ടുക്കുന്നേല്‍, കുവൈറ്റ് വര്‍ക്കിംഗ് കമ്മറ്റിയംഗം സുനില്‍ പി ആന്റണി, ആസ്‌ട്രേലിയന്‍ വര്‍ക്കിംഗ് കമ്മറ്റിയംഗം ലാല്‍ ജോസ് , വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങളായ സിബി വാണിയപ്പുരയ്ക്കല്‍, വി.ഒ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

cardinal rcsc
Advertisment