Advertisment

രക്തഗ്രൂപ്പ് നോക്കി മനസിലാക്കാം ഒരാളുടെ സ്വഭാവം ..

New Update

മ്മുടെ സ്വഭാവത്തേകുറിച്ച് രക്തഗ്രൂപ്പ് നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഓരോ രക്തഗ്രൂപ്പിന്റേയും അടിസ്ഥാനത്തില്‍ നമ്മുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജപ്പാനില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്.

Advertisment

publive-image

'എ' ബ്ലഡ് ​ഗ്രൂപ്പ്

നിങ്ങളുടെ രക്തഗ്രൂപ്പ് എ പോസിറ്റീവ് ആണെങ്കിലും എ നെഗറ്റീവ് ആണെങ്കിലും നിങ്ങള്‍ വളരെ സെന്‍സിറ്റീവ് ആളായിരിക്കും. എന്നാല്‍ ബുദ്ധിപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും വളരെ, സഹകരണ മനോഭാവം ഉള്ളവരും ആയിരിക്കും. നേതൃപാടവം നിങ്ങളുടെ കൂടപ്പിറപ്പായിരിക്കും.

ഏത് തീരുമാനം എടുക്കുമ്പോഴും അത് എത്ര വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതാണെങ്കില്‍ പോലും അത്ര വലിയ പ്രതിസന്ധിയായി തോന്നുകയില്ല എന്നതാണ് സത്യം.

ഇതിന്റെ മറ്റൊരു വശം എന്ന് പറയുന്നത് നിങ്ങള്‍ വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തിയായിരിക്കും എന്നതാണ്. മാത്രമല്ല ആരോഗ്യപരമായി പറഞ്ഞാല്‍ രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ വ്യക്തിയായിരിക്കും. മറ്റുള്ളവര്‍ക്കും കൂടി സ്വീകാര്യമായ കാര്യങ്ങളാണ് ഇവര്‍ തീരുമാനിക്കുകയുള്ളൂ.

'ബി' ‌ബ്ലഡ് ​ഗ്രൂപ്പ്

വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഈ വിഭാഗക്കാർ. ചെറിയ കാര്യങ്ങൾ പോലും വിട്ടുകളയാതെ എല്ലാം ഭംഗിയായി ചെയ്യാൻ ഇവർ താല്പര്യം കാണിക്കാറുണ്ട്. ചില സമയങ്ങളിൽ വളരെ ഗൗരവപൂർവം പെരുമാറുന്ന ബി വിഭാഗക്കാർ ചിലപ്പോൾ നിർവികാരരുമാണ്. ഇക്കൂട്ടർ പലപ്പോഴും അവിശ്വസനീയമായ രീതിയിൽ പെരുമാറാറുണ്ട്.

'എ' 'ബി' ഗ്രൂപ്പ്

ഒരേ സമയം തന്നെ രണ്ടു തരത്തിലുള്ള സ്വഭാവ സവിശേഷതകളും ഇക്കൂട്ടർ പ്രകടിപ്പിക്കും. ഉത്തരവാദിത്വത്തോടെ പെരുമാറുന്നവരും വിശ്വസിക്കാൻ കൊള്ളുന്നവരുമായിരിക്കും ഇവർ. കലയിലും തത്വചിന്തയിലും താല്പര്യമുള്ളവരായിരിക്കും.പെട്ടെന്ന് പ്രതികരിക്കുക എന്നുള്ളതും ഇവരുടെ സവിശേഷതയാണ്.

'ഒ' ഗ്രൂപ്പ്

എല്ലാ രക്തവിഭാഗക്കാരുമായും ചേർന്ന് പോകുന്നതിനു ഇവർക്ക് യാതൊരു മടിയുമുണ്ടാകാറില്ല.വളരെ കാലത്തേക്ക് ഒരു കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നതിൽ വിമുഖത കാണിക്കുന്നവരാണിവർ.മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതേപടി പറയുകയും പ്രവർത്തിക്കുകയും ചെയ്യും.എപ്പോഴും ആത്മവിശ്വാസത്തോടെ പെരുമാറുന്നവരാണ് ഇക്കൂട്ടർ.

Advertisment