30
Friday September 2022

ലൈസന്‍സ് എടുക്കാന്‍ ഇനിമുതല്‍ എച്ചും എട്ടും എടുത്താല്‍ മാത്രം പോര. നിരീക്ഷണ പാടവം ഉൾപ്പെടെയുള്ളവ വിലയിരുത്തി പുതിയ രീതിയിലേക്കു മാറാനൊരുങ്ങി മോട്ടർ വാഹനവകുപ്പ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 17, 2019

തിരുവനന്തപുരം:  ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും എടുത്താല്‍ മതിയായിരുന്നു. എന്നാല്‍ ഇനി ഇതു മാത്രം പോരാ. ധാരണയും നിരീക്ഷണ പാടവവും ഉൾപ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസൻസ് നൽകുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടർ വാഹനവകുപ്പിന്‍റെ നീക്കം.

ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്‍റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നിൽ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്‍റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോൾ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തിൽ കൂടുതല്‍ തെറ്റുകൾ വരുത്തുന്നവരെ പരാജയപ്പെടുത്തും.

ഇതിനൊപ്പം നിരവധി പരിഷ്‍കാരങ്ങളും നടപ്പിലാക്കുന്നുണ്ട്. കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും അളക്കാനാണ് നീക്കം. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതിയും മാറ്റും. പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നൽകും.

വാഹനം നിര്‍ത്തുന്നതിനു മുമ്പ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടർന്നു ക്ലച്ചും അമർത്തുന്ന രീതിയാണിത്. ഇതാണ് വാഹനത്തിന്റെ ആയുസ്സിനും കാര്യക്ഷമതയ്ക്കും നല്ലതെന്നതാണു വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ രീതി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ പരിഷ്‍കാരങ്ങള്‍ക്കു മുന്നോടിയായി സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും എം വിഐമാര്‍ക്കും 5 ദിവസം വീതം നീളുന്ന ശാസ്ത്രീയ പരിശീലനം നല്‍കാനാണ് തീരുമാനം. കോഴ്സ് കഴിഞ്ഞവർക്ക് കടും നീല ഓവർകോട്ടും ബാഡ്‍ജും നല്‍കും. പിന്നീട് ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോൾ ഈ ഓവര്‍ക്കോട്ടും ബാഡ്‍ജും ധരിക്കാനാണ് നിർദേശം.

6000 രൂപയാണ് പരിശീലനത്തിനുള്ള ഫീസ്. ഇതിൽ 3000 രൂപ റോഡ് സുരക്ഷാ നിധിയിൽ നിന്നു നൽകാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More News

മോഹൻലാലിന്റെ പുതിയ ആഡംബര കാരവാൻ സമൂഹമാധ്യമത്തിലൂടെ ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെ ഇഷ്ടനമ്പരായ 2255 കാരവാനുവേണ്ടി സ്വന്തമാക്കുകയും ചെയ്തു.ബ്രൗൺ നിറമുള്ള കാരവാൻ വാഹനപ്രേമികളുടെ മനം കവരുകയാണ്. ഒാജസ് ഒാട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയത്. അതേസമയംജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന മോൺസ്റ്റർ ഒക്ടോബർ 21ന് റിലീസ് […]

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്.സമരം […]

നാഗർകോവിൽ: നിദ്രവിളിയിൽ അദ്ധ്യാപികയുടെ അഞ്ചര പവന്റെ മാല കവർന്നു. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായ നിദ്രവിള ക്രാതർ സ്വദേശിനി പ്രമീളയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രമീളയെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കഴുത്തിൽ കിടന്ന അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കടന്ന് കളഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിദ്രവിള പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ചത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന് അപർണയുടെ അച്ഛൻ വാസവൻ . ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് ദുരനുഭവം നേരിട്ടത്. രാവിലെ ഏഴേകാലോടെയാണ് സംഭവം. വീടിനകത്തുവച്ച് പൂച്ചകടിച്ചതിന് രണ്ടാംഡോസ് വാക്സീൻ എടുക്കാൻ അച്ഛൻ വാസവന് ഒപ്പം എത്തിയതായിരുന്നു അപര്‍ണ. ഒപി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ഡ്യൂട്ടി മുറിയായ ഐപി ബ്ലോക്കിൽ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷം […]

ശിവകാർത്തികേയനെ നായകനാക്കി അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രിൻസ് ദീപാവലിക്ക് റിലീസ് ചെയ്യും. ഒക്‌ടോബർ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ തമിഴ് ടൂറിസ്റ്റ് ഗൈഡിന്റെ വേഷമാണ് ശിവകാർത്തികേയന്. തമിഴിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. യുക്രെയ്‌ൻ താരം മറിയ ഗ്യാബോഷ്‌കയാണ് നായിക. സത്യരാജ്, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീവെങ്കിടേശ്വരൻ സിനിമാസാണ് നിർമ്മാണം. ജി.കെ.വിഷ്ണു ഛായാഗ്രഹണവും എസ്. തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം, ഏറ്റവും അവസാനം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രങ്ങളായ […]

ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും നാം ഉറങ്ങുകയാണ്. ഉറക്കത്തിന്റെ നാലിൽ ഒരു ഭാഗം സ്വപ്നങ്ങൾക്കായി ചെലവഴിക്കുന്നു. അതായത് 2022ൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യമായ 73 വർഷത്തിൽ 6 വർഷം മാത്രമാണ് നമ്മൾ സ്വപ്നം കാണാൻ ഉപയോഗിക്കുന്നത്. എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ സുപ്രധാന പങ്കു നിർവഹിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും അവ എങ്ങനെ തലച്ചോറിൽ രൂപപ്പെടുന്നെന്നും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്വപ്നങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും വളരെ പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ. തലച്ചോറിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ സ്വപ്നങ്ങളിലൂടെ കഴിയുമെന്ന് പഠനങ്ങൾ […]

കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി […]

ഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി. ചെയർമാനായി പ്രദീപ് കുമാറിനെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മതിയായ യോഗ്യതയുള്ളവരെ ഇൻ്റർവ്യൂ നടത്താതെ ഒഴിവാക്കാൻ […]

പാൻ ഇന്ത്യൻ താരമായി തിളങ്ങുന്ന ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്സ് ടീസർ എത്തി. ഫാമിലിമാൻ വെബ് സീരിസുകളുടെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് നെറ്റ് ഫ്ളിക്സിലൂടെയാണ് റിലീസ്. ദുൽഖർ സൽമാൻ ,രാജ് കുമാർറാവു, ഗൗരവ് ആദർശ് എന്നിവരു‌ടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കോമഡി ത്രില്ലറാണ് ഗൺസ് ആൻഡ് ഗുലാബ്സ്.ടീസറിൽ ദുൽഖകർ തിളങ്ങുമ്പോൾ വൻ പ്രതീക്ഷ പുലർത്തുകയാണ് ആരാധകർ.

error: Content is protected !!