Advertisment

കേരളമൊട്ടുക്കും ആകെ അഞ്ഞൂറ് പേർ തികച്ചില്ലാത്ത പാർട്ടി ? അതിൽ 75 പേർ ഒപ്പമില്ലാതെ കുട്ടനാടിനായി ജോണി നെല്ലൂരിന്റെ 'പടയൊരുക്കം' ! കേരളാ കോൺഗ്രസിലെ അണുവിസ്ഫോടനം യു ഡി എഫിന് ബാധ്യതയാകുമ്പോൾ !

New Update

കൊച്ചി:  കേരളാ കോൺഗ്രസുകളിൽ ഏറ്റവും ചിട്ടയോടും പ്രൊഫഷണലിസത്തോടും കൂടി പാർട്ടിയെ കൊണ്ടുനടന്ന നേതാവായിരുന്നു അന്തരിച്ച ടി എം ജേക്കബ്ബ്. അണികൾ എത്ര കുറവാണെങ്കിലും അത് എത്രയെന്ന കാര്യത്തിൽ ലിസ്റ്റ് ഉണ്ടാക്കി ഫയൽ ചെയ്ത നേതാവായിരുന്നു ടി എം ജേക്കബ്ബ്.

Advertisment

ഓരോ ജില്ലയിലും ആത്മാർത്ഥതയുള്ള പ്രവർത്തകർ എത്രയെന്ന് പേരും ലിസ്റ്റും എഴുതിയ ബുക്ക് റെഡിയായിരുന്നു. പാർട്ടി പരിപാടികൾക്ക് ജില്ലയിലെത്തുമ്പോൾ ആ ബുക്ക് ജേക്കബ്ബിന് മുന്നിൽ വച്ചുകൊടുക്കണം.

publive-image

ഓരോ സജീവ പ്രവർത്തകനും പാർട്ടി സമ്മേളനം വരുമ്പോൾ പണംകൊടുത്തുതന്നെ എത്ര പേരെ കൂട്ടാൻ പറ്റുമെന്നതിനും ജേക്കബ്ബിന് കണക്കുണ്ടായിരുന്നു. ജേക്കബ്ബ് അന്തരിച്ചെങ്കിലും ഇപ്പോഴും അദ്ദേഹത്തിൻറെ പാർട്ടി കുറച്ചൊക്കെ ആ കണക്ക് കൊണ്ടുനടക്കുന്നുണ്ട്. അത് എത്ര എണ്ണിയാലും സംസ്ഥാന അടിസ്ഥാനത്തിൽ 500 തികയില്ലെന്നതാണ് റിപ്പോർട്ട്.

നിലവിൽ ആകെ 500 സജീവ പ്രവർത്തകരില്ലാത്ത പാർട്ടിയാണ് കേരളം കോൺഗ്രസ് ജേക്കബ്ബ് വിഭാഗം. ആ പാർട്ടിയാണ് ഇപ്പോൾ പിളർന്നിരിക്കുന്നത്. അതും ഒരു സീറ്റിനു വേണ്ടി തന്നെ.

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോഹവുമായാണ് ജോണി നെല്ലൂർ വിഭാഗം ജേക്കബ്ബ് ഗ്രൂപ്പ് പിളർത്തി ജോസഫ് ഗ്രൂപ്പിലെത്തിയിരിക്കുന്നത്. ഇനി അറിയേണ്ടത് ആകെ അഞ്ഞൂറിൽ എത്രപേർ ജോണി നെല്ലൂരിനെ അനുകൂലിക്കുണ്ടെന്നാണ്.

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 75 പേർ പോലും ജോണിക്കൊപ്പമില്ലെന്നാണ് റിപ്പോർട്ട്.

publive-image

യു ഡി എഫിലെ ഒരു ഘടക കക്ഷിയും സർക്കാറുണ്ടാക്കുമ്പോൾ മന്ത്രിസ്ഥാനം ലഭിക്കേണ്ട പാർട്ടിയുമാണ് ജേക്കബ്ബ് ഗ്രൂപ്പ്. യു ഡി എഫ് ആയതിനാൽ നാനൂറുപേർ തികച്ചില്ലാത്ത അനൂപ് ജേക്കബ്ബിനും കോൺഗ്രസിന്റെ ചിലവിൽ വിജയിച്ച് മന്ത്രിയാകാൻ.

അതറിയുന്ന അവശേഷിക്കുന്ന ജേക്കബ്ബ് ഗ്രൂപ്പ് പ്രവർത്തകരാണ് ഇപ്പോൾ അനൂപിനൊപ്പം തുടരുന്നത്.

അവർക്ക് താല്പര്യം ഭാവിയിൽ മന്ത്രിയാകാൻ താല്പര്യമുള്ള അനൂപിനോടാണ്; അല്ലാതെ എം എൽ എയാകാനായി പാർട്ടി മാറിയ ജോണി നെല്ലൂരിനോടല്ല. അത് അനൂപിനോടുള്ള സ്നേഹംകൊണ്ടോ ആദരവുകൊണ്ടോ അല്ല. അവരുടെ നേട്ടമാണ് പ്രവർത്തകരും നോക്കുന്നത്.

ഫലത്തിൽ 100 പേര് തികച്ച് കൂടെയില്ലാത്ത ജോണി നെല്ലൂരിനെയുമായി യു ഡി എഫ് കുട്ടനാട്ടിലേക്കോ, അതല്ലെങ്കിൽ സീറ്റ് വാച്ചുമാറി മൂവാറ്റുപുഴയിലേക്കോ ചെന്നാൽ എന്ത് സംഭവിക്കുമെന്നതിന് ഉത്തരം ജോണി നെല്ലൂരിന്റെ നാട്ടുകാർ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. അത് യു ഡി എഫ് നേതൃത്വം മനസിലാക്കിയാൽ ജോണി നെല്ലൂരിന്റെ രാഷ്ട്രീയ ഭാവി പ്രവചിക്കപ്പെടും.

johny nellore
Advertisment