കുഞ്ഞുമാണിയും ജൂണിയര്‍ കുഞ്ഞുമാണിയും: കെ എം മാണിയുടെ വൈറലാകുന്ന ഒരപൂര്‍വ്വ വീഡിയോ

ന്യൂസ് ബ്യൂറോ, പാലാ
Wednesday, April 10, 2019

കുഞ്ഞുമാണിയും ജൂണിയര്‍ കുഞ്ഞുമാണിയും തമ്മിലുള്ള ഫുട്ബോള്‍ കളിയുടെ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു ജോസ് കെ മാണിയുടെ മകന്‍ കുഞ്ഞുമാണി വല്യപ്പച്ചന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. കുഞ്ഞുമാണി ഫെയ്സ്ബുക്കിലൂടെയാണ് പാലായിലെ തറവാട്ടുവീട്ടില്‍ വല്യപ്പനും ഒത്തുള്ള ‘ഫുട്ബോള്‍ കളി’ പങ്കുവച്ചത്.

കൊച്ചുമക്കളുമായി വലിയ ആത്മബന്ധമായിരുന്നു മാണി സാറിന് ഉണ്ടായിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അവര്‍ക്കൊപ്പം കളിക്കാനും വര്‍ത്തമാനം പറയാനും സമയം ചിലവഴിക്കാനുമൊക്കെ വലിയ താല്പര്യമായിരുന്നു അദ്ദേഹത്തിന്.

ഞാന്‍ വലിയ സംഭവമാണ് എന്ന് പറഞ്ഞാണ് മാണിസാര്‍ കൊച്ചുമക്കള്‍ എറിഞ്ഞിട്ട് കൊടുക്കുന്ന പന്ത് അടിക്കുന്നത്. പന്തിനൊപ്പം കാലില്‍ കിടന്ന ചെരിപ്പ് കൂടി തെറിച്ചു പോയതോടെ കൊച്ചുമക്കള്‍ കളിയാക്കുന്നതും വീഡിയോയിലുണ്ട്.

×