Advertisment

എൻ സി പിയുടെ 20 അംഗ സംസ്ഥാന നേതൃയോഗത്തിൽ തോമസ് കെ തോമസിനെ അനുകൂലിച്ചത് ആകെ 3 പേർ ! പീതാംബരൻ മാസ്റ്റർ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചത് തോമസിനെ സ്ഥാനാർഥിയാക്കാനാണ് സിപിഎമ്മിന് താത്പര്യമെന്ന് ! മന്ത്രിസ്ഥാനം പറഞ്ഞ് ശശീന്ദ്രനെയും മാണി സി കാപ്പനെയും വരുതിയിൽ നിർത്തിയും അനിയൻ മുതലാളിക്കുവേണ്ടി സംസ്ഥാന പ്രസിഡന്റിന്റെ കരുനീക്കം. ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ തിരുവനന്തപുരം മോഡൽ സീറ്റ് വിൽപ്പന വിവാദമാക്കാനുറച്ച് എൻ സി പി നേതാക്കൾ !

New Update

ആലപ്പുഴ:  കുട്ടനാട് സീറ്റിനെച്ചൊല്ലി എൻ സി പിയിൽ വൻ അട്ടിമറി നീക്കം. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ചേർന്ന എൻ സി പി സംസ്ഥാന നേതൃയോഗത്തിൽ 3 പേർ മാത്രം പിന്തുണച്ച തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ നടത്തുന്ന നീക്കങ്ങളാണ് പുതിയ അട്ടിമറി നീക്കം.

Advertisment

publive-image

സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം മറികടന്ന് മൂന്നംഗ ഇലക്ഷൻ കമ്മിറ്റിയിലെ രണ്ട് എം എൽ എമാരെയും മന്ത്രിസ്ഥാനം കാട്ടി വരുതിയിൽ നിർത്തിയാണ് സി പി എമ്മിന്റെ പേര് പറഞ്ഞ് തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കാനുള്ള പീതാംബരൻ മാസ്റ്ററുടെ കരുനീക്കം. ഇത് എൻ സി പിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് സൂചന.

പാർട്ടിയിൽ നിന്നുതന്നെ സ്ഥാനാർഥി വേണമെന്ന സംസ്ഥാന സമിതിയുടെ വികാരം മറച്ചുവച്ച്, തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് മാസ്റ്റർ ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേലിനെ ധരിപ്പിച്ചത്.

കേരളത്തിൽ തർക്കങ്ങൾക്കിടയാക്കാതെ 2 പേരുടെ പാനൽ സമർപ്പിക്കാൻ പ്രഫുൽ പട്ടേൽ മാസ്റ്ററോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായില്ല.

publive-image

ഇലക്ഷൻ കമ്മിറ്റിയിൽ പീതാംബരൻ മാസ്റ്ററും എം എൽ എമാരായ മന്ത്രി എ കെ ശശീന്ദ്രനും മാണി സി കാപ്പനുമാണ് അംഗങ്ങൾ. ഇതിൽ എ കെ ശശീന്ദ്രനോട് മന്ത്രിസ്ഥാനം നിലനിർത്താൻ സഹായിക്കാം എന്ന് തോമസ് കെ തോമസിനുവേണ്ടി മാസ്റ്റർ വാക്ക് നൽകിയെന്നാണ് എൻ സി പി നേതാക്കൾ പറയുന്നത്.

അതുപോലെ മാണി സി കാപ്പനോട് മന്ത്രിസ്ഥാനം നേടിയെടുക്കാൻ സഹായിക്കാമെന്നും ഓഫർ നൽകിയതായി പറയുന്നു. ഇതുപ്രകാരം രണ്ടുപേരും തോമസ് കെ തോമസിനെ എതിർക്കുന്നത് തടയാൻ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്.

ആലപ്പുഴ ജില്ലാ കമ്മിറ്റിയിലോ കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയിലോ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല. ജില്ലാ പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും മാത്രമാണ് തോമസ് കെ തോമസിനെ അനുകൂലിക്കുന്നത്.

കമ്മിറ്റികളിൽ ബഹുഭൂരിപക്ഷത്തിനും പാർട്ടിക്കാരനായ സ്ഥാനാർഥി വേണമെന്നാണ് ആവശ്യം. ഇവർ മുന്നോട്ട് വയ്ക്കുന്നത് സലിം പി മാത്യുവിന്റെയും കെ ജെ ജോസ്‌മോൻറെയും പേരുകളാണ്.

publive-image

20 അംഗ സംസ്ഥാന നേതൃയോഗം ചേർന്നപ്പോൾ തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ നൽകിയ കത്ത് യോഗത്തിൽ വായിക്കാൻ പീതാംബരൻ മാസ്റ്റർ ശ്രമം നടത്തിയിരുന്നു.

എന്നാൽ അതിവിടെ ചർച്ച ചെയ്യേണ്ട ആവശ്യമില്ല, സ്ഥാനാർഥി പാർട്ടിയിൽ നിന്നാകണമെന്നായിരുന്നു യോഗത്തിന്റെ വികാരം. 20 ൽ 3 പേർ മാത്രമാണ് അന്ന് തോമസ് കെ തോമസിനെ അനുകൂലിച്ചത്.

ഈ സാഹചര്യത്തിൽ പാർട്ടിയിൽ നടക്കുന്നത് നഗ്നമായ സീറ്റ് കച്ചവടമാണെന്ന ആരോപണമാണ് എൻ സി പിയിൽ ഉയരുന്നത്. പാർട്ടി വികാരത്തിനെതിരായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ സീറ്റ് കച്ചവടത്തിനെതിരെ ആഞ്ഞടിക്കാനാണ് എൻ സി പി നേതാക്കളുടെ തീരുമാനം.

kuttanadu
Advertisment