Advertisment

പി ജെ കുര്യന്റെ പരിഭാഷ ദുരന്തം - പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിക്ക് സഹതാപതരംഗം ! കുര്യന്റെ പരിഭാഷ സൂപ്പര്‍ കോമഡിയായി തകര്‍ത്തു കയറുന്നു !

New Update

പത്തനംതിട്ട:  ഇന്നലെ പത്തനംതിട്ടയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളനത്തില്‍ പ്രൊഫ. പി ജെ കുര്യന്‍ നടത്തിയ പ്രസംഗ പരിഭാഷ ചിരിഭാഷയും ട്രോളുമായി ദുരന്തമായി മാറിയതോടെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയ്ക്ക് സഹതാപതരംഗം. കഷ്ടപ്പെട്ട് രാഹുല്‍ ഗാന്ധിയെ കൊണ്ടുവന്ന് പ്രവര്‍ത്തകരെയും വിളിച്ചുവരുത്തിയിട്ട് സ്വന്തം നേതാവ് തന്നെ എല്ലാം കുളമാക്കിയതോടെ സ്ഥാനാര്‍ഥി നിരാശനായിരുന്നു.

Advertisment

എന്നാല്‍ ഇതുവരെ രംഗത്ത് വരാതിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ സ്ഥാനാര്‍ഥിയെ വിളിച്ച് ആശ്വസിപ്പിക്കുകയാണത്രെ. 'ഒന്നും താങ്കളുടെ കുഴപ്പമല്ല, എല്ലാം അയാള്‍ ഒപ്പിച്ചതല്ലേ, സാരമില്ല' എന്നൊക്കെയാണ് പ്രവര്‍ത്തകരുടെ ആശ്വാസ വാക്കുകള്‍.

publive-image

കുര്യന്റെ പരിഭാഷയുടെ വീഡിയോ ആണ് നിലവില്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ഹിറ്റ്‌. പൊതുസമ്മേളനം ട്രാജഡിയായി മാറിയെങ്കിലും പരിഭാഷ ഉഗ്രന്‍ കോമഡിയായി വൈറലായി മാറിക്കഴിഞ്ഞു.

Advertisment