Advertisment

പ്രചരണത്തില്‍ ഇല്ലാക്കഥകളല്ല, ഉള്ളത് പറഞ്ഞാല്‍ മതിയെന്ന് വി കെ ശ്രീകണ്ഠന്റെ വീഡിയോ സന്ദേശം. എതിരാളിക്കെതിരെയും എന്ത് ചെയ്തു ? ചെയ്തില്ല എന്ന് പറഞ്ഞാല്‍ മതി - തെരഞ്ഞെടുപ്പ് പ്രചരണം മാന്യമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത വീഡിയോ വൈറലായി

New Update

പാലക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും ഉള്ളത് പറഞ്ഞാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് വീഡിയോ സന്ദേശം നല്‍കി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്.

Advertisment

publive-image

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ചും വ്യക്തിഹത്യ പാടില്ല. നമ്മുടെ കാര്യങ്ങളും പൊലിപ്പിച്ച് പറയേണ്ട കാര്യമില്ല. അതിശയോക്തിപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം ഉള്ളത് പറയുകയാണ്‌ നല്ലത്.

എതിരാളിയെക്കുറിച്ച് വിവാദങ്ങളല്ല വേണ്ടത്.  പകരം ആ സ്ഥാനാര്‍ഥി കഴിഞ്ഞ പത്ത് വര്‍ഷം ജനപ്രതിനിധി ആയിരിക്കെ നാടിനുവേണ്ടി എന്ത് ചെയ്തു, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് ചെയ്തു, എന്നൊക്കെയുള്ള കാര്യങ്ങളാണ് പറയേണ്ടത് - വീഡിയോ സന്ദേശത്തില്‍ ശ്രീകണ്ഠന്‍ പറയുന്നു.

മാന്യമായി തെരഞ്ഞെടുപ്പ് നേരിടണമെന്ന് ആവശ്യപ്പെട്ട് ഡി സി സി അധ്യക്ഷന്‍ കൂടിയായ സ്ഥാനാര്‍ഥി അനുയായികള്‍ക്ക് നല്‍കുന്ന മാതൃകാപരമായ നിര്‍ദ്ദേശമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌.

Advertisment