Advertisment

'അയ്യോ..... നിങ്ങൾക്ക് തെറ്റി. ശോഭനയല്ല ഇത്, നീഹാരാ...!!'

author-image
സുനില്‍ പാലാ
New Update

ന്നലെ പ്രമുഖ ഫോട്ടോഗ്രാഫർ രമേശ് കിടങ്ങൂർ എടുത്ത മനോഹരമായ ചിത്രം ഏത് ' കലാകാരിയുടേതെന്ന ചോദ്യത്തിന് 96% പേരും ഉത്തരം നൽകിയത് പ്രമുഖ സിനിമാ നടി ശോഭനയുടെ ചിത്രമാണിത് എന്നാണ്.

Advertisment

എന്നാൽ കിടങ്ങൂർ എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയും, ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടെ നിരവധി സംസ്ഥാന തല മത്സരങ്ങളിൽ നൃത്ത ഇനങ്ങളിൽ പുരസ്ക്കാര ജേതാവുമായ "നീഹാരാ ബി ദേവ് -" ന്റെ ചിത്രമായിരുന്നു ഇത്.

publive-image

ഉത്തരം കൃത്യമായി പറഞ്ഞവരുമുണ്ട്. ഇവർക്ക് രമേശ് കിടങ്ങൂർ പുരസ്ക്കാരം നൽകും. ചിത്രം കണ്ട് പഴയ കാല സിനിമാ നടി രൂപിണി, നൃത്ത കലാകാരിയും നടിയുമായ മമിതാ ബൈജു എന്നീ പേരുകളും പറഞ്ഞവരുണ്ട്.

കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന ( സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിലും , കേരളനടനത്തിനും A ഗ്രേഡ് നേടിയ " നീഹാര ബി ദേവ് " ( NSS HSS കിടങ്ങൂർ ,+2 വിദ്യാർത്ഥിനി ) കഴിഞ്ഞ വർഷം സി .ബി .എസ്. സി സംസ്ഥാനകലോത്സവത്തിൽ ഭരതനാട്യത്തിനു ഒന്നാം സ്ഥാനം, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യം മോഹിനിയാട്ടം,കുച്ചിപ്പുടി എന്നിവയിൽ ഒന്നാം സ്ഥാനം എന്നിവയും കരസ്ഥമാക്കി.

കഴിഞ്ഞ 6 വർഷമായി ആർ എൽ വി പ്രദീപ്കുമാറിന്റെ ശിക്ഷണത്തിൽ ഭാരത നാട്യം കുച്ചിപ്പുടി എന്നിവയും ശക്തി മാഷിന്റെ ശിക്ഷണത്തിൽ കേരളനടനവും പഠിക്കുന്നു.

4 വർഷമായി ജില്ലാ സംസ്ഥാന തലങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട് ,ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിനും ,കേരള നടനത്തിനും A ഗ്രേഡ് നേടുകയുണ്ടായി ....വയലാ സ്വദേശിയാണ് നിഹാര .അച്ഛൻ ബിനുദേവ്,,അമ്മ ശ്രീകല, രണ്ട് സഹോദരിമാർ ,നിരഞ്ജന ,നിവേദ്യ.

Advertisment