Advertisment

വാക്കൌട്ട് പ്രഖ്യാപിച്ച ശേഷം അതുമറന്ന്‍ നേരെ കസേരയിലേക്ക് ! പി ജെ ഇറങ്ങിപ്പോകുന്നില്ലേയെന്ന്‍ സ്പീക്കര്‍ ! വീഡിയോ വൈറലായി !

New Update

തിരുവനന്തപുരം:  കഴിഞ്ഞ ദിവസം വാക്കൌട്ട് പ്രഖ്യാപിച്ച ശേഷം അക്കാര്യം മറന്ന് നേരെ കസേരയിലിരിക്കുന്ന പി ജെ ജോസഫിന്റെ വീഡിയോ വൈറലായി മാറുന്നു.

Advertisment

ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച ശേഷം കസേരയില്‍ ഇരുന്ന പി ജെ ജോസഫിനോട് "ഇറങ്ങിപ്പോകുന്നില്ലേ,.. പി ജെ .. ഇറങ്ങിപ്പോകുന്നില്ലേ.. മറന്നുപോയോ ?" എന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്.  അതിനിടെ അടുത്തിരുന്ന അനൂപ്‌ ജേക്കബ്ബ് പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുകയും ചെയ്തു.

publive-image

അപ്പോഴാണ്‌ വാക്കൌട്ട് കാര്യം പി ജെ ഓര്‍ക്കുന്നത്. ഉടന്‍ എഴുന്നേറ്റ് പുറത്തേക്ക് പോകുകയും ചെയ്തു. ജോസഫ് വാക്കൌട്ട് പ്രഖ്യാപിച്ച ഉടന്‍ പിളര്‍പ്പ് വകവയ്ക്കാതെ കേരളാ കോണ്‍ഗ്രസിന്റെ മറ്റ്‌ 4 എംഎല്‍എമാരും സഭ വിട്ടിരുന്നു.

80 കാരനായ പി ജെയുടെ ഇരിപ്പ് കണ്ട് കളിയാക്കി ചിരിച്ച ഭരണപക്ഷ അംഗങ്ങളെ നോക്കി നിങ്ങള്‍ അദ്ദേഹത്തെ കണ്ഫ്യൂഷന്‍ ആക്കരുതെന്ന് സ്പീക്കര്‍ ഉപദേശിക്കുകയും ചെയ്തു.

 

Advertisment