Advertisment

'പുതുക്കിയ യു ഡി എഫ് നേതാവ്' ഫ്രാൻസിസ് ജോർജ്ജ് കഴിഞ്ഞ 12 വർഷത്തിനിടെ സ്വന്തം പാർട്ടിയും മുന്നണിയും മാറുന്നത് നാലാം തവണ ? അറിയപ്പെടുന്നത് ആദർശ രാഷ്ട്രീയത്തിന്റെ പേരിലും ! ഇന്നലെ വരെ പറഞ്ഞ 'പിണറായി സ്തുതി'ക്ക് പകരം പുതിയ നിലപാടറിയാൻ ആകാംഷയോടെ യു ഡി എഫ് പ്രവർത്തകർ !

New Update

ഇടുക്കി: യു ഡി എഫിൽ ആർക്കും എന്തും ആകാം എന്ന വിമർശനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതൊരു വഴിയമ്പലമാണെന്ന് ഓരോ തവണയും തെളിയിക്കുകയാണ്.

Advertisment

രാഷ്ട്രീയമായി യാതൊരു ആദർശവും നിലപാടും ഇല്ലാത്തവർ നിരങ്ങിയും നീന്തിയും നടന്ന മുന്നണിയാണ് യു ഡി എഫ്. എം പി വീരേന്ദ്ര കുമാർ, എ വി താമരാക്ഷൻ, അഡ്വ. രാജൻ സാബു, ബാബു ദിവാകരൻ അങ്ങനെ ഇരു മുന്നണികളിലും മൂന്ന് മുന്നണികളിലും കറങ്ങി വീണ്ടും യു ഡി എഫിൽ തുടരുന്നവരുമുണ്ട്.

publive-image

എന്നാൽ അതിനും മുകളിലാണ് പുതിയതായി കഴിഞ്ഞ ദിവസം യു ഡി എഫിലെത്തിയ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്ജ്. ആദർശ രാഷ്ട്രീയത്തിന്റെ പേരിൽ അറിയപ്പെടുന്ന നേതാവ്.

കഴിഞ്ഞ 12 വർഷത്തിനുള്ളിൽ നാലാം തവണയാണ് ഫ്രാൻസിസ് ജോർജ്ജ് പാർട്ടിയും മുന്നണിയും ആദർശവും നിലപാടും മാറ്റുന്നത്.

80 കളുടെ അവസാനം നടന്ന പ്രഥമ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായി ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഫ്രാൻസിസ് ജോർജ്ജിന്റെ ആദ്യ മുന്നണി മാറ്റവും പാർട്ടി മാറ്റവും 2009 ലാണ്.

ജോസഫിനൊപ്പം ജോസഫ് ഗ്രൂപ്പിൽ നിന്നും മാണി ഗ്രൂപ്പിലേക്ക്. ഒപ്പം യു ഡി എഫിലേക്കും. കോർപറേഷൻ ചെയർമാൻ സ്ഥാനവും ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം 2016 നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാണി ഗ്രൂപ്പ് ഉപേക്ഷിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ് ഉണ്ടാക്കി ഇടതുമുന്നണിയിലേക്ക്.

പാർട്ടിയും മുന്നണിയും ഒന്നിച്ചുമാറി. ഇതോടെ മൂന്നാം തവണയാണ് ഇടതുമുന്നണിയിലെത്തുന്നത്.

publive-image

2015 പകുതി വരെ യു ഡി എഫിനെ പുകഴ്ത്തിയും ഇടതുപക്ഷത്തെ വിമർശിച്ചും നടന്ന ശേഷം പൊടുന്നനെ പിണറായി / സി പി എം ഭക്തനായി മാറി. ഇതിനിടെ പരക്കെ നാറിയ യു ഡി എഫിനെ ഉപേക്ഷിച്ച് ജനകീയ മുന്നണിയായ ഇടതുപക്ഷത്തേക്ക് ചേരാൻ പി ജെ ജോസഫിനെപ്പോലും ക്ഷണിച്ചു.

ഒടുവിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം ബാക്കി നിൽക്കെ സ്വന്തം പാർട്ടി പിരിച്ചു വിട്ട്, രാഷ്ട്രീയ അഭയം നൽകിയ ഇടതുപക്ഷത്തെയും ഉപേക്ഷിച്ച് വീണ്ടും യു ഡി എഫിലേക്കും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്കും.

ഇതോടെ 2008 വരെയുള്ള അദ്ദേഹത്തിൻറെ ആദർശവും നിലപാടും എന്തായിരുന്നു. 2015 വരെയുള്ള ആദർശവും നിലപാടും എന്തായിരുന്നു, വീണ്ടും 2020 വരെയുള്ള ആദർശവും നിലപാടും എന്തായിരുന്നു, ഇനി 2020 മോഡൽ പുതിയ നിലപാടും ഈ ആദർശവും എന്നുവരെ തുടരും എന്നുകൂടി ജനങ്ങളോട് പറയാൻ ഫ്രാൻസിസ് ജോർജ്ജിന് ബാധ്യതയുണ്ടെന്ന വിമർശനം ശക്തമാണ്.

കോൺഗ്രസിനോ ഇതൊന്നും പുതുമയല്ലായിരിക്കാം. കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാർക്കും ഇതൊക്കെ ബഹുകേമമായി തോന്നാം.

പക്ഷെ എല്ലാം വീക്ഷിക്കുന്ന പൊതുസമൂഹം ഇത്തരം രാഷ്ട്രീയ പേക്കൂത്തുകൾ നടത്തുന്നവർക്ക് ഉചിതമായ മറുപടി നൽകുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

publive-image

ഫ്രാൻസിസ് ജോർജ്ജിനെ സംബന്ധിച്ചും ഇന്നലെ വരെ പറഞ്ഞ നിലപാട് തള്ളി പിണറായി സർക്കാരിനെയും ഇടത് മുന്നണിയെയും വിമർശിക്കുക ആദർശപരമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണ്.

കഴിഞ്ഞ അഞ്ച് വർഷമായി നിശിത വിമർശനങ്ങളാണ് അദ്ദേഹവും അദ്ദേഹത്തിൻറെ പാർട്ടിയും യു ഡി എഫിനെതിരെ നടത്തിയത്. ആ നിലപാടുകൾ വിഴുങ്ങി അദ്ദേഹം പുതിയ നിലപാട് എങ്ങനെ അവതരിപ്പിക്കുന്നു എന്നതും കൗതുകമായിരിക്കും.

എന്തായാലും കേരളാ രാഷ്ട്രീയത്തിൽ പാർട്ടിയും മുന്നണിയും ഏറ്റവും അധികം തവണ മാറിയ റിക്കോർഡ് ഫ്രാൻസിസ് ജോർജ്ജിനായിരിക്കും.

pala ele
Advertisment