Advertisment

കേരളാ കോൺഗ്രസുകളുടെ തൊഴുത്തിൽ കുത്തിന് കുട്ടനാട് വിട്ടുകൊടുക്കില്ല ! കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. പകരം കൊല്ലം ജില്ലയിൽ കേരളാ കോൺഗ്രസിന് സീറ്റ് അനുവദിക്കും !

New Update

കൊച്ചി:  കുട്ടനാട് നിയമസഭാ സീറ്റ് കേരളാ കോൺഗ്രസ് - എമ്മിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് ഇരു വിഭാഗം കേരള കോൺഗ്രസുകളുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്താൻ ഒരുങ്ങുകയാണ്.

Advertisment

അടുത്തിടെ തുടർച്ചയായി കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചു പരാജയപ്പെടുന്ന മണ്ഡലമാണ് കുട്ടനാട്. അതിനിടെ കെ എം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് പിളരുകകൂടി ചെയ്തതോടെ ഇവിടെ ഇരു കേരള കോൺഗ്രസുകൾക്കും കാര്യമായ വേരോട്ടമില്ല.

publive-image

കേരള കോൺഗ്രസിൽ പി ജെ ജോസഫിന്റെ നോമിനിയായിരുന്നു കുട്ടനാട്ടിൽ മത്സരിച്ചിരുന്നത്. മുമ്പ് ജോസഫ് ഗ്രൂപ്പ് നേതാവായിരുന്ന ഡോ. കെ സി ജോസഫ് വിജയിച്ച ഇവിടെ പിന്നീട് രണ്ടു തവണ അദ്ദേഹം തോമസ് ചാണ്ടിയോട് പരാജയപ്പെടുകയായിരുന്നു.

തുടർന്ന് ഫ്രാൻസിസ് ജോർജിനൊപ്പം കെ സി ജോസഫ് കേരള കോൺഗ്രസ് വിട്ടതോടെ ജോസഫ് ഗ്രൂപ്പ് അണികൾ അദ്ദേഹത്തിനൊപ്പം പോയി.

നിലവിൽ ജോസഫ് ഗ്രൂപ്പിന് കുട്ടനാട്ടിൽ 500 - 1000 വരെ വോട്ടുകളെ ഉള്ളൂവെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ജോസ് കെ മാണി വിഭാഗത്തിന് ഒരു ജില്ലാ പഞ്ചായത്തംഗം ഉൾപ്പെടെ ഇവിടെ ഉണ്ട്. എന്നാൽ പാർട്ടി വോട്ടുകൾ കണക്കാക്കിയാൽ അവർക്കും 3000 - 5000 വോട്ടുകളെ കുട്ടനാട്ടിൽ ഉണ്ടാകൂ എന്നാണ് വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ പ്രബല പാർട്ടിയായ കോൺഗ്രസ് നിർണ്ണായക ഉപതെരഞ്ഞെടുപ്പെന്ന സാഹചര്യത്തിൽ കുട്ടനാട് ഏറ്റെടുത്ത് പകരം കൊല്ലം ജില്ലയിൽ ഒരു സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകാ൦ എന്നതാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം.

നിലവിൽ ജോസ് കെ മാണിയും പി ജെ ജോസഫും സീറ്റിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറല്ല. സീറ്റ് വിട്ടുകൊടുക്കാനും ഇരുവരും ഒരുക്കമല്ല. ഇതാണ് തർക്കം രൂക്ഷമാക്കുന്നത്.

അതേസമയം, യു ഡി എഫിനെ സംബന്ധിച്ച് നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് കരളാ കോൺഗ്രസുകളുടെ തമ്മിൽ തല്ലിന് വിട്ടുകൊടുക്കാൻ കോൺഗ്രസ് ഒരുക്കമല്ല. ഏത് കേരള കോൺഗ്രസ് സ്ഥാനാർഥി കുട്ടനാട് മത്സരിച്ചാലും അട്ടിമറി ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

കുട്ടനാട് മണ്ഡലത്തിന്റെ ചുമതലയുള്ള പി ടി തോമസ് എം എൽ എയും കെ വി തോമസും മണ്ഡലത്തിലെ സാഹചര്യങ്ങൾ ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. സീറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് ഇവരുടെ നിലപാട് നിർണ്ണായകമായിരിക്കും.

kuttanadu
Advertisment