Advertisment

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയല്ല സിദ്ദിഖാണ് സ്ഥാനാര്‍ഥിയെന്ന്‍ ഉമ്മ പറഞ്ഞല്ലോ - വാശിപിടിച്ചുള്ള രണ്ടര വയസുകാരന്റെ കരച്ചില്‍ വീഡിയോ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  വയനാട്ടില്‍ രാഹുല്‍ ഗാന്ധിയല്ല സിദ്ദിഖാണ് സ്ഥാനാര്‍ഥിയെന്നു പറഞ്ഞു വാശിപിടിച്ചു കരയുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു, മലബാറിലെ സ്ഥാനാര്‍ഥികളെക്കുറിച്ച്ചോദിക്കുമ്പോഴുള്ള കുട്ടിയുടെ മറുപടിയിലാണ് വയനാട്ടില്‍ സിദ്ദിഖാണ് സ്ഥാനാര്‍ഥി എന്ന് ഉമ്മ പറഞ്ഞല്ലോ എന്ന് പറഞ്ഞാണ് കുട്ടി വാശിപിടിക്കുന്നത്.

Advertisment

https://www.facebook.com/nishadksaleem0/videos/2802181299799640/

നിലത്തിരിക്കുന്ന കുട്ടിയോട് മലബാറിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് ബന്ധുക്കള്‍ ചോദിക്കുന്നതാണ് വീഡിയോ. മലപ്പുറത്ത് ആരാണെന്ന് ചോദിക്കുമ്പോള്‍ കുട്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയുന്നുണ്ട്. പൊന്നാനിയില്‍ ഇ ടി ആണെന്നും കുട്ടി പറയുന്നു. തിരിച്ചും മറിച്ചും ചോദിക്കുമ്പോള്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയെങ്കിലും കുട്ടി വലിയ തെറ്റില്ലാതെ മറുപടി പറയുന്നുണ്ട്.

അതിനിടെയിലാണ് വയനാട്ടില്‍ ആരാണ് സ്ഥാനാര്‍ഥിയെന്ന ചോദ്യം. സിദ്ദിഖ് ആണെന്ന് കുട്ടി പറഞ്ഞപ്പോള്‍ അല്ല, രാഹുല്‍ ഗാന്ധി അല്ലെയെന്ന്‍ ചോദ്യം. രാഹുലല്ല, സിദ്ദിഖ് ആണെന്ന് ഉമ്മ പറഞ്ഞല്ലോ എന്ന് പറഞ്ഞു കുട്ടി വാശിപിടിച്ച് കരയുന്നതാണ് വീഡിയോ. എന്തായാലും കൗതുകകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ വൈറലാണ്.

Advertisment