Advertisment

വാഹനത്തിന്റെ ഇന്ധനം തീര്‍ന്നുപോയാല്‍ പിഴ അടയ്ക്കേണ്ടി വരുമോ? അടയ്ക്കണം, അങ്ങനെയൊരു വകുപ്പ് മോട്ടോര്‍ വാഹന നിയമത്തില്‍ ഉണ്ട്

author-image
Charlie
New Update

publive-image

വാഹനത്തില്‍ മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പൊലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ പലരും ധരിച്ചിരിക്കുന്നത് പോലെ ഇത് ഒരു വ്യാജ വാര്‍ത്തയല്ല. സത്യത്തില്‍ വാഹനത്തില്‍ ഇന്ധനം തീര്‍ന്നു പോയാല്‍ പൊലീസിന് പിഴ ചുമത്താന്‍ സാധിക്കും. അങ്ങനെയൊരു വകുപ്പ് മോട്ടോര്‍ വാഹന നിയമത്തില്‍ ഉണ്ട് എന്നതാണ് സത്യം.

എന്നാല്‍ ഇത് സ്വകാര്യ വാഹനങ്ങള്‍ക്ക് ബാധകമല്ല. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ യാത്രക്കാരുമായി സഞ്ചരിക്കുമ്ബോള്‍ വാഹനത്തില്‍ ഇന്ധനം തീര്‍ന്നു പോയാല്‍ വാഹന ഉടമയ്ക്ക് എതിരെ പൊലീസിന് പിഴ ചുമത്താം. വാഹനത്തിലെ യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു നിയമനം ഉള്ളത്. എന്നാല്‍ സമൂഹ മാദ്ധ്യമത്തില്‍ പ്രചരിക്കുന്ന വാ‌ര്‍ത്തയിലെ സത്യാവസ്ഥ മറ്റൊന്നാണ്. അത് വ്യക്തമാക്കി കൊണ്ട് കേരള പൊലീസ് തന്നെ തങ്ങളുടെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനു പിന്നിലെ വാസ്തവമിതാണ്.

എറണാകുളം ഇടത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുമായി വണ്‍വേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചെല്ലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്ബര്‍ സെലക്‌ട് ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷന്‍ 46(2)e സെലക്‌ട് ആവുകയും ചെയ്തു.

പിഴ അടച്ച ചെല്ലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചെലാന്‍ വാട്സ്‌ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറല്‍ ആയതിലും യുവാവ് ഇപ്പോള്‍ ഹാപ്പിയാണ്.

Kerala Motor Vehicle Rules സെക്ഷന്‍ 46(2)e ല്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം

Kerala Motor Vehicle Rules സെക്ഷന്‍ 46(2) (e) : shall, at all times exercise all reasonable care and diligence to maintain his vehicle in a

fit and proper condition and shall not knowingly drive the vehicle when it or any brake, tyre or lamp thereof, is in a defective condition likely to endanger any passenger or other person or when there is not sufficient fuel in the tank of the vehicle to enable him to reach the next fuel filling station on the route;

------------------------------------------------------------------------- യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്.

Advertisment